തിരുവനന്തപുരം : സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള സർക്കാർ വിഹിതം ഇത്തവണ മുൻകൂറായി അനുവദിച്ചു. ജൂൺ, ജൂലായ് വാങ്ങാനാണ് നേരത്തേ തുക നൽകിയത്.മാസാവസാനം ബില്ലുകൾ സമർപ്പിക്കുന്ന മുറയ്ക്ക് തുക സ്‌കൂളുകൾക്ക് കൈമാറും. സാധാരണ ചെലവഴിക്കുന്ന തുക മാസങ്ങൾ കഴിഞ്ഞാണ് സ്കൂളുകൾക്ക് ലഭിക്കാറുള്ളത്. പ്രഥമാധ്യാപകർ കൈയിൽനിന്ന് പണം മുടക്കിയോ കടം പറഞ്ഞോ ആണ് സാധനങ്ങൾ വാങ്ങുന്നത്.കഴിഞ്ഞ വർഷത്തെ നീക്കിയിരിപ്പുതുക നടപ്പ് അധ്യയനവർഷത്തെ ചെലവുകൾക്കായി വിനിയോഗിക്കുന്നതിന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. ഈ തുക ജൂൺ, ജൂലായ് മാസങ്ങളിലെ ആകെ 42 പ്രവൃത്തിദിനങ്ങൾക്ക് പര്യാപ്തമാകുമെന്ന് കണക്കാക്കിയിട്ടുണ്ട്.
കേന്ദ്രസർക്കാർ പദ്ധതികളുടെ പണം കൈമാറുന്നത് എസ്.എൻ.എ. സ്പർശ് എന്ന പുതിയ സംവിധാനത്തിലേക്ക് മാറുകയാണ്.സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ഫണ്ട് വിനിയോഗവും അങ്ങനെയാക്കാൻ കേന്ദ്ര വിഭ്യാഭ്യാസമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.ഇതേത്തുടർന്നാണ് പഴയ എസ്.എൻ.എ.സംവിധാനത്തിൽഅവശേഷിച്ചിരുന്ന ഫണ്ട് കൊടുത്തുതീർക്കുന്നത്.മാസങ്ങളിലെ ഭക്ഷണസാധനങ്ങൾകേന്ദ്ര സർക്കാർ നിർദേശത്തെത്തുടർന്നാണിത്.ഇതനുസരിച്ച് 80.58 കോടി രൂപ വിദ്യാഭ്യാസ ഉപജില്ലകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിക്കഴിഞ്ഞു.
ജൂൺ, ജൂലായ് മാസങ്ങളിലെ കേന്ദ്രവിഹിതം ഇനത്തിൽ 48,35,35,288 രൂപയും സംസ്ഥാനവിഹിതം ഇനത്തിൽ 32,22,97,639 രൂപയും ചേർത്ത് ആകെ 80,58,32,927 രൂപയാണ് അനുവദിച്ചത്. നിലവിൽ പ്രീ-പ്രൈമറി, പ്രൈമറി വിഭാഗത്തിൽ ഒരുദിവസം 6.78 രൂപയും അപ്പർ പ്രൈമറിയിൽ ഒരുദിവസം 10.17 രൂപയും കുട്ടി ഒന്നിന് പാചകച്ചെലവിനത്തിൽ നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ ആദ്യവിഭാഗത്തിൽ 4.07 രൂപയും യു.പി.യിൽ 6.10 രൂപയും കേന്ദ്രവിഹിതമാണ്.






