spot_img
Thursday, June 25, 2026

ഇന്നോവ കാറിന്‍റെ ബോണറ്റില്‍ 5 വലിയ പാക്കറ്റുകളിലായി 16.5 കിലോ കഞ്ചാവ്, മലപ്പുറത്ത് 23 കാരനെ വളഞ്ഞിട്ട് പൊക്കി നാട്ടുകാർ



മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന വന്‍ കഞ്ചാവ് ശേഖരവുമായി ഒരാള്‍ പൊലീസ് പിടിയില്‍. മേലാറ്റൂര്‍ എടപ്പറ്റ തയ്യില്‍ നിഹാല്‍ (23) ആണ് പിടിയിലായത്. ബുധനാഴ്ച്ച രാത്രി എട്ടരയോടെ മഞ്ചേരി ചമയം ജങ്ഷനില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞിട്ടാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍നിന്നും പതിനാറര കിലോ കഞ്ചാവ് പിടികൂടി. ഇന്നോവ വാഹനത്തിന്റെ ബോണറ്റില്‍ അഞ്ച് വലിയ പാക്കറ്റുകളിലാക്കി പൊതിഞ്ഞ് ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്.

പാണ്ടിക്കാട് എക്‌സൈസും പൊലീസും നടത്തിയ പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസും എക്‌സൈസും പിന്തുടര്‍ന്നു. ഇതിനിടെ അമിത വേഗത്തില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിരവധി വാഹനങ്ങളിലിടിച്ചു. തുടര്‍ന്നാണ് നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തിയത്. ഇതോടെ ഇയാള്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയോടി. എന്നാൽ നാട്ടുകാര്‍ പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles