ന്യൂഡൽഹി : വാണിജ്യ എൽപിജി സിലിണ്ടറുകൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കത്ത് നൽകി. ഇതോടെ സിലിണ്ടർ വിതരണം പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മാറും. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു.ആവശ്യത്തിന് പാചകവാതകം രാജ്യത്തുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി.
ഇതോടെ റെസ്റ്റോറന്റ് മേഖലയ്ക്ക് വലിയ ആശ്വാസമാണുണ്ടാകാൻ പോകുന്നത്. ജൂൺ ഒൻപതിന് കേന്ദ്ര സർക്കാരിൻ്റെ മുൻനിര പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണവും വെട്ടിക്കുറച്ചിരുന്നു. ഒരു വർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തിയതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ മാൽ ഖനൂജ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു






