spot_img
Thursday, June 25, 2026

മറ്റന്നാൾ മുതൽ കേരളത്തിൽ കാലവർഷം വീണ്ടും കരുത്താർജിക്കുന്നു; തിങ്കളാഴ്ച ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്.



തിരുവനന്തപുരം: അൽപദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ കാലവർഷം വീണ്ടും ശക്തിപ്രാപിക്കാനൊരുങ്ങുന്നു. സംസ്ഥാനത്ത് മഴയുടെ തീവ്രത ഉയരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചില ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.കേരളത്തിൽ ജൂൺ 29ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നും നാളെയും സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. എന്നാൽ ജൂൺ 27 മുതൽ മഴ ശക്തമാകുന്ന സാഹചര്യത്തിലാണ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

യെല്ലോ അലർട്ട് ഉള്ള ജില്ലകൾ:ജൂൺ 27:മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസർകോട്ജൂൺ 28:പത്തനംതിട്ടആലപ്പുഴകോട്ടയംഇടുക്കിഎറണാകുളംതൃശൂർപാലക്കാട്മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസർകോട്മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles