spot_img
Friday, June 26, 2026

ഓപ്പറേഷൻ തൂഫാൻ: എം.എ.എം. എൽ.പി ആൻഡ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.



വിളക്കാംതോട്: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി എം.എ.എം. എൽ. പി ആൻഡ് യു.പി. സ്കൂൾ വിളക്കാംതോടിൽ ലഹരി വിരുദ്ധ ദിനാചരണ പരിപാടികൾ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളോടെ സംഘടിപ്പിച്ചു.രാവിലെ നടന്ന ലഹരി വിരുദ്ധ അസംബ്ലിയിൽ ക്ലബ് ഇൻചാർജ് ജസ്റ്റിൻ രാജ് ആമുഖ പ്രഭാഷണം നടത്തി. വിദ്യാർത്ഥി പ്രതിനിധി ഷബ്‌ന കെ.എച്ച്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ലേഖനം അവതരിപ്പിച്ചു.

യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് അധ്യക്ഷത വഹിച്ചു. എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ അലൻ ദാസ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകളുമായി ബോധവൽക്കരണ സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്തു.ഉച്ചയ്ക്ക് ശേഷം നടന്ന പൊതുചടങ്ങ് തിരുവമ്പാടി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രജനി മാഡം ഉദ്ഘാടനം ചെയ്തു.

ലഹരിയുടെ അപകടങ്ങൾ, ലഹരി കടത്തുകാരുടെ കാരിയർമാരാകുന്നതിന്റെ ഭവിഷ്യത്തുകൾ, അവയെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത, ബന്ധപ്പെട്ട നിയമങ്ങൾ എന്നിവയെക്കുറിച്ച് അവർ വിദ്യാർത്ഥികളുമായി സംവദിച്ചു. ചടങ്ങിൽ എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ അലൻ ദാസ് അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ക്ലബ് ഇൻചാർജ് ജസ്റ്റിൻ രാജ് സ്വാഗതവും സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ബിൻസ് പി. ജോൺ നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബ് ശ്രദ്ധേയമായി. തുടർന്ന് പുന്നക്കൽ അങ്ങാടിയിലേക്ക് സംഘടിപ്പിച്ച ലഹരി വിരുദ്ധ സൈക്കിൾ റാലി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രജനി മാഡം ഫ്ലാഗ് ഓഫ് ചെയ്തു. പൊതുജനങ്ങളിൽ മികച്ച ബോധവൽക്കരണം സൃഷ്ടിച്ച പരിപാടിക്ക് നാട്ടുകാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്..



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles