ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനു മുമ്പുണ്ടായിരുന്ന നിലയിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു. ഹോർമുസ് കടലിടുക്കി ലൂടെയുള്ള ഇന്ധനവിതരണം സാധാരണനിലയിലേക്കു നീ ങ്ങുന്നതിനിടെയാണ് എൽപി ജി വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന താത്കാലിക നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ നീ ക്കിയത്.എൽപിജി വ്യാവസായികാടി സ്ഥാനത്തിൽ വലിയതോതിൽ വാങ്ങുന്ന വ്യവസായങ്ങൾക്ക് ആശ്വാസമായി ബൾക്ക് എൽ പിജിയുടെ വിതരണത്തിലും കേന്ദ്രസർക്കാർ 50 ശതമാനം ഇളവ് നൽകിയിട്ടുണ്ട്.






