ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 127 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 139 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 270.5974 ഗ്രാം എം.ഡി.എം.എയും 37.016 കി.ഗ്രാം കഞ്ചാവും 0.4 ഗ്രാം ഹെറോയിനും 2.24 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 4037 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 4340 അറസ്റ്റുകള്‍ നടന്നു.ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 2203.041 ഗ്രാം.കഞ്ചാവ് 376.035 കി.ഗ്രാം. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും






