spot_img
Saturday, June 27, 2026

മലയോര മേഖലയിലെ യാത്രക്ലേശത്തിന് പരിഹാരം കാണണം…മലയോര മേഖല കെ.എസ്.ആർ.ടി.സി ഫോറം എം.എൽ. എ ക്ക് നിവേദനം നൽകി



തോട്ടുമുക്കം : രൂക്ഷമായ യാത്രാക്ലേശം മൂലം അനു ദിനം ബുദ്ധിമുട്ട് അനുഭവിക്കുന്ന തോട്ടുമുക്കം -മരഞ്ചാട്ടി -കൂമ്പാറ -കൂടരഞ്ഞി പ്രദേശങ്ങളിലെ നൂറുകണക്കിന് കുടിയേറ്റ മലയോര ജനതയും വിദ്യാർത്ഥികളും കഷ്ടപ്പാട് അനുഭവിക്കുന്നത് ശ്രദ്ധയിൽപെട്ടതിനാൽ ആണ് മലയോര മേഖല KSRTC ഫോറം തിരുവമ്പാടി എം. ക ശ്രീ. സി. കെ കാസിം അവർകളെ നേരിട്ട് കാണുകയും ഈ പ്രദേശങ്ങളിലെ യാത്രാ പ്രശ്നങ്ങളെ കുറിച്ചു ചർച്ച ചെയ്യുകയും ചെയ്തത്.

നിലവിൽ തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിൽ ഷെഡ്യൂൽ ബസുകളുടെ കുറവ് ഉള്ളത് പരിഹരിച്ചാൽ ഉടനെ തന്നെ നിവേദനത്തിൽ പറഞ്ഞിട്ടുള്ള യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നു എം.എൽ. എ ഉറപ്പ് നൽകിയിട്ടുണ്ട്.തോട്ടുമുക്കം പള്ളിതാഴെ വെച്ച് നടന്ന എം.എൽ. എ യുടെ നന്ദി പ്രകടന പരിപാടിയിൽ ആണ് മലയോര മേഖല കെ.എസ്.ആർ.ടി.സി ഫോറം പ്രസിഡന്റ് ബാസിത് തോട്ടുമുക്കം നിവേദനം നൽകിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles