തിരുവനന്തപുരം: വിവിധ ജില്ലകളിലെ മെഡിക്കൽ ഓഫീസർമാരുടെ (ഡിഎംഒ) ഒഴിവുകൾ നികത്തി സർക്കാർ. കോഴിക്കോട്, കാസർകോട്, മലപ്പുറം, ഇടുക്കി, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിലാണ് നിയമനം. പകർച്ചവ്യാധി ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിൽ ഡിഎംഒമാർ ഇല്ലാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു.
പുതിയ ഡിഎംഒമാർ മലപ്പുറം – ഡോ. വിനോദ്. വി ഇടുക്കി – ഡോ. ഐപ്പ് ജോസഫ് കോഴിക്കോട് – ഡോ. സരിതകുമാരി കണ്ണൂർ – ഡോ. വിവേക് കുമാർ കാസർകോട് – ഡോ.രേഖ കെ.ടി






