spot_img
Sunday, June 28, 2026

പൾസ് പോളിയോ ഇമ്യൂണൈസേഷൻഇന്ന് ജില്ലയിൽ 1,89,345 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും.



കോഴിക്കോട്: ഇന്ന് നടക്കുന്നപൾസ് പോളിയോ ഇമ്യുണൈ സേഷന്റെ ഭാഗമായി ജില്ലയിൽ അഞ്ചുവയസിൽ താഴെയുള്ള 1,89,345 കുട്ടികൾക്ക് തുള്ളിമരു ന്ന് നൽകും. ഇതിനായി 2,187 ബുത്തുകൾ സജ്ജീകരിക്കും. സർക്കാർ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രിക ൾ, വായനശാലകൾ, സ്‌കുളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയിലു ൾപ്പെടെയാണ് ബുത്തുകൾ ക്ര മീകരിക്കുക.സാധാരണ ബുത്തുകൾക്ക് പുറമെ യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്‌സിൻ നൽകാൻ 54 ട്രാൻസിറ്റ് ബൂത്തുക ൾ, 50 മൊബൈൽ ബുത്തുകൾ എന്നിവയും ഒരുക്കും.

റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലാകും ട്രാൻ സിറ്റ്‌ ബൂത്തുകൾ പ്രവർത്തക്കുക. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ മരുന്ന് നൽകുന്നതിനാണ് മൊബൈൽ ബുത്തുകൾ.പൾസ് പോളിയോ ദിനത്തിൽ ബുത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് 29, 30 തീയതി കളിൽ വീടുകളിലെത്തി വാക്സിൻ നൽകും.

ആരോഗ്യപ്രവർത്തകർക്ക് പുറമെ ആശ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ വോളണ്ടിയർമാരാ കും. ആരോഗ്യ വകുപ്പിൻ്റെ നേ തൃത്വത്തിൽ ആരോഗ്യ കേരളം, തദ്ദേശ സ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് , കുടുബശ്രീ മിഷൻ, സാക്ഷരതാ മിഷൻ തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണ ത്തോടെയാണ് പരിപാടി നടക്കുക.

പരിപാടിയുടെ ഭാഗമായി ഭവനസന്ദർശനവും ബാനറുകൾ, പോസ്റ്ററുകൾ, നോട്ടീസുകൾ മുഖേന പ്രചാരണവും നടത്തി ക്രമീകരണങ്ങൾ പൂർ ത്തിയായതായും ഇന്ന് തന്നെ അഞ്ചുവയസിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽ കുന്നുവെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles