spot_img
Sunday, June 28, 2026

ജോർദാനെയും തകർത്ത് അർജന്റീന



ഗ്രൂപ്പ് ജെയിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളിന് ജോർദാനെ തകർത്ത് അർജന്റീന. ​ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32വിലേക്ക് കടക്കുന്ന അർജന്റീനയുടെ നോക്കൗട്ട് റൗണ്ടിലെ എതിരാളികൾ കേപ് വെർദയാണ്. ലയണൽ മെസ്സിയെ ബെഞ്ചിലിരുത്തി, ഓസ്ട്രിയക്കെതിരെ കളിക്കാനിറങ്ങിയ ടീമിൽ നിന്ന് ഒമ്പത് മാറ്റങ്ങൾ വരുത്തിയാണ് അർജന്റീന ഡാളസ് മൈതാനത്തേക്ക് കളിക്കാനിറങ്ങിയത്.ബോക്സിനു പുറത്തുനിന്നുള്ള അതിമനോഹരമായ ഫ്രീകിക്കിലൂടെ 19-ാം മിനിറ്റിൽ ലോ സെൽസോ അർജന്റീനയ്ക്കായി ആദ്യ ​ഗോൾ നേടി.

31-ാം മിനിറ്റിൽ ജോർദാൻ താരം നടത്തിയ ഫൗളിന് ലഭിച്ച പെനാൽട്ടി മാർട്ടിനെസും ​ഗോളാക്കി മാറ്റി. ആദ്യ പകുതി അവസാനിക്കാറായപ്പോൾ അൽവാരസിന് ലഭിച്ച അവസരം ജോർദാൻ ​ഗോൾകീപ്പർ തട്ടിയകറ്റുകയും ചെയ്തു.രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ മൗസ അൽ തമാരിയിലൂടെ ജോർദാൻ തിരിച്ചടിച്ചുവെങ്കിലും പിന്നീട് മികച്ച ഒരവസരം സൃഷ്ടിക്കാൻ ജോർദാന് സാധിച്ചില്ല. പകരക്കാരനായി കളത്തിലേക്ക് എത്തിയ മെസി 80-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ​ഗോളാക്കി മാറ്റി അർജന്റീനയുടെ ലീഡ് വർധിപ്പിക്കുകയും ചെയ്തു.

ലഭിച്ച ഫ്രീ കിക്കുകളും, പെനൽറ്റിയും ​ഗോളാക്കി മാറ്റാനല്ലതെ ​ഗോളവസരം സൃഷ്ടിച്ചെടുക്കാൻ മത്സരത്തിൽ അർജന്റീനയ്ക്ക് സാധിച്ചില്ല. അതേസമയം തോൽവിയോടെ പുറത്തായെങ്കിലും ലോകകപ്പിൽ കളിച്ച എല്ലാ കളികളും ​ഗോൾ നേടാൻ സാധിച്ച ടീമായി ജോർദാൻ മാറി. ലോകകപ്പിലെ തന്റെ 19-ാം ​ഗോൾ നേടിയ ലയണൽ മെസി ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനായി മാറി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles