ന്യൂഡൽഹി: ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. പശ്ചിമേഷ്യയിൽ സമാധാനമെത്തു ന്നതും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം മെച്ചപ്പെട്ടതുമാണ് കാരണം. ജൂണിൽ മാത്രം 20 മുതൽ 24 ശതമാനം വരെയാണ് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയി ലുണ്ടായ ഇടിവ്.
കോവിഡ് മഹാമാരിക്കുശേഷം ഒരു മാസ ത്തിനിടെയുണ്ടായ ഏറ്റവും വലിയ വിലയിടിവാണിത്.ഫെബ്രുവരി 28ന് പശ്ചിമേ ഷ്യൻ സംഘർഷം ആരംഭിക്കുന്നതിനു മുമ്പ് ബാരലിന് 72 മുതൽ 73 ഡോളർ വ രെയായിരുന്നു ബ്രെൻ്റ് ക്രൂഡ് ഓയിലിൻ്റെ വില. സംഘർ ഷത്തെത്തുടർന്ന് ബാരലിനു 126 ഡോളർ വരെയായി കുതിച്ചുയർന്നിരുന്നു. ലോകമെങ്ങും പെട്രോ ൾ, ഡീസൽ വിലയിൽ വൻ വർധനയുണ്ടായി.
എന്നാൽ നിലവിൽ വില 75 ഡോളറിൽ താഴെയെത്തിയെങ്കിലും ഇതിൻ്റെ ഗുണങ്ങൾ ഉടൻ ഉപയോക്താ ക്കളിലേക്കെത്തിയേക്കില്ല. ക്രൂഡ് ഓയിൽ വില വർധനയിൽ വൻ നഷ്ടം നേരിട്ട പൊതുമേഖലാ എണ്ണ വിതരണക്കമ്പനി കൾക്ക് വിലക്കുറ വിൻ്റെ നേട്ടം ലഭിക്കാൻ കുറച്ച് ആഴ്ചകൾ കാത്തിരിക്ക ണമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.
ഉയർന്ന വിലയ്ക്കു വാങ്ങിച്ചിരുന്ന ക്രൂഡ് ഓയിൽ സ്റ്റോക്ക് വിറ്റുതീരുന്നതുവരെ ഇന്ധനവിലയിൽ കുറ വുണ്ടാകില്ല.കുറഞ്ഞ് വിലയുള്ള ക്രൂഡ് ഓയിൽ കമ്പനികളുടെ കൈ യിലെത്തി വിപണി സന്തുലമാ യതിനുശേഷം മാത്രമായിരിക്കും വിലയിൽ മാറ്റം വരുത്തുന്നത് കേന്ദ്രം പരിഗണിക്കുക. സംഘർഷം തുടങ്ങിയ മാർച്ച് മുതൽ മേയ് വരെ എണ്ണക്കമ്പ നികൾക്ക് ഒരു ലക്ഷം കോടി രൂപ ഏകദേശ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഈ നഷ്ടം നി കത്തുവാനുള്ള സാവകാശം കമ്പനികൾക്ക് കേന്ദ്രം നൽകിയേക്കും.






