spot_img
Friday, August 14, 2026

മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒ.ബി.സി വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ്; സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം.



തിരുവനന്തപുരം:സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടവരും സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്. www.egrantz.kerala.gov.in മുഖേന സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടലില്‍ ലഭിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles