spot_img
Friday, August 14, 2026

കോഴിക്കോട് ചെറുവണ്ണൂര്‍ മേൽപ്പാലം പ്രവൃത്തി: റൂട്ടുകളിൽ ഗതാഗത നിയന്ത്രണവും നിരോധനവും



കോഴിക്കോട്: ചെറുവണ്ണൂര്‍ മേല്‍പ്പാലം പ്രവൃത്തിയുടെ ഭാഗമായി സര്‍വീസ് റോഡ് ടാറിങ് നടക്കുന്നതിനാല്‍ നാളെ (ഓഗസ്റ്റ് 15) ഫറോക്ക് പുതിയപാലം-ചെറുവണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. രാമനാട്ടുകര ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പന്തീരാങ്കാവ് വഴിയും കോഴിക്കോട്‌നിന്ന് രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അരീക്കാട്-നല്ലളം-പന്തീരാങ്കാവ് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു:ഗോതീശ്വരം-മാറാട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് 17 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ഒ.എം റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles