ഓൺലൈൻ തട്ടിപ്പുകൾ അതിവേഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ വാട്സ് ആപ്പിൽ നിരവധി ഫീച്ചറുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക ഉദ്യോഗസ്ഥരെന്നോ വിശ്വസ്തരായ വ്യക്തികളെന്നോ വ്യാജേന എത്തി ആളുകളെ കബളിപ്പിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അക്കൗണ്ട് സുരക്ഷ ശക്തമാക്കാനും സംശയാസ്പദമായ നീക്കങ്ങൾ തിരിച്ചറിയാനും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.അപരിചിതരിൽ നിന്നുള്ള കോളുകൾ സൈലന്റ് ചെയ്യാംസേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള സ്പാം, സ്കാം കോളുകളെ തനിയെ ഒഴിവാക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്.
ഇത്തരം കോളുകൾ വരുമ്പോൾ റിങ് ടോൺ കേൾക്കില്ലെങ്കിലും കോൾസ് ടാബിലും നോട്ടിഫിക്കേഷനിലും ഇവ കാണാൻ സാധിക്കും.കോൺടെക്സ്റ്റ് കാർഡുകൾചാറ്റുകളിലും ഗ്രൂപ്പുകളിലും അധിക വിവരങ്ങൾ നൽകുന്ന സംവിധാനമാണിത്. മെസ്സേജ് അയക്കുന്ന നമ്പർ സേവ് ചെയ്തതാണോ, പുതിയ അക്കൗണ്ട് ആണോ, വിദേശത്ത് രജിസ്റ്റർ ചെയ്തതാണോ തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ അറിയാം. ബ്ലോക്ക് ചെയ്യണോ അതോ റിപ്പോർട്ട് ചെയ്യണോ എന്ന് തീരുമാനിക്കാൻ ഇത് സഹായിക്കും.സ്ക്രീൻഷെയർ വാണിങ്വീഡിയോ കോളുകൾക്കിടയിൽ സ്ക്രീൻ പങ്കുവെക്കാൻ നിർബന്ധിച്ച് തന്ത്രപൂർവ്വം വിവരങ്ങൾ ചോർത്തുന്ന രീതി തടയാൻ ഈ ഫീച്ചർ സഹായിക്കും. അപരിചിതരുമായി സ്ക്രീൻ ഷെയർ ചെയ്യാൻ ശ്രമിക്കുമ്പോൾ വാട്സാപ്പ് ഇപ്പോൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും.
ഡിവൈസ് ലിങ്കിങ് അലേർട്ടുകൾഉപയോക്താക്കളുടെ അക്കൗണ്ടുകൾ മറ്റ് ഡിവൈസുകളിലേക്ക് ലിങ്ക് ചെയ്യാൻ തട്ടിപ്പുകാർ ശ്രമിക്കുമ്പോൾ ഈ ഫീച്ചർ വഴി മുന്നറിയിപ്പ് ലഭിക്കും. അത്തരം റിക്വസ്റ്റുകൾ എവിടെ നിന്നാണ് വരുന്നതെന്ന് കാണിക്കുകയും മുന്നോട്ട് പോകുന്നതിന് മുൻപ് മുന്നറിയിപ്പ് നൽകുകയും ചെയ്യും.ടു സ്റ്റെപ്പ് വെരിഫിക്കേഷൻഅക്കൗണ്ടുകൾ റീസെറ്റ് ചെയ്യുമ്പോഴും വെരിഫൈ ചെയ്യുമ്പോഴും ആറക്ക പിൻ നമ്പർ ആവശ്യപ്പെടുന്ന രീതിയാണിത്. അനധികൃതമായി മറ്റുള്ളവർ അക്കൗണ്ടിൽ പ്രവേശിക്കുന്നത് തടയാൻ ഇത് സുരക്ഷ നൽകുന്നു.






