spot_img
Sunday, July 5, 2026

പ്രണയ നൈരാശ്യം? 13 കാരിയുടെ പീഡന പരാതി വ്യാജം.



പത്തനംതിട്ട: പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്. വൈദ്യപരിശോധനാ ഫലം പുറത്തു വന്നതോടെയാണ് പീഡനം നടന്നിട്ടില്ലെന്നത് വ്യക്തമായത്. മൊഴിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്.പ്രണയനൈരാശ്യമാണ് ഇത്തരമൊരു വ്യാജപരാതിക്ക് പൊലീസിന്‍റെ സംശയം. ചൈല്‍ഡ് ലൈനില്‍ വിളിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയിൽ കൂടല്‍ പൊലീസ് കേസ് എടുക്കുകയും ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.എന്നാല്‍ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി മൊഴി മാറ്റുകയും സഹപാഠികള്‍ പീഡിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുക‍യായിരുന്നു.

പിന്നാലെ കസ്റ്റഡിയിലെടുത്ത സഹപാഠികള്‍ ഉള്‍പ്പെടെയുള്ള ആറ് പേരെ പൊലീസ് വിട്ടയച്ചു.കുടുംബത്തില്‍ നിന്നുള്ള സംരക്ഷണമില്ലായ്മയാണ് ഇതിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സൈക്കോളജിസ്റ്റിന്‍റെ സഹായത്തോടെ മൊഴി വിശദമായി പരിശോധിക്കാനും പെണ്‍കുട്ടിക്ക് ചൈല്‍ഡ് ലൈന്‍ വഴി ആവശ്യമായ കൗണ്‍സിലിങ് നല്‍കാനുമാണ് പൊലീസ് നീക്കം.പെണ്‍കുട്ടി നിലവില്‍ സിഡബ്ല്യൂസി സംരക്ഷണത്തിലാണ്. ബാലാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles