spot_img
Thursday, April 23, 2026

റെയിൽവേ പാതയിരട്ടിപ്പ്, ഇന്ന് പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ- വിവരങ്ങളറിയാം



കൊച്ചി: ചിങ്ങവനം- ഏറ്റുമാനൂർ പാത ഇരട്ടിപ്പിക്കലിനെ തുടർന്ന് ഈ മാസം 28 വരെ 21 ട്രെയിനുകൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്. പ്രതിദിന യാത്രക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന പരശുറാം, ജനശതാബ്ദി എക്സ്പ്രസുകൾ റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിൽ ഉണ്ടായിരുന്നു. മലബാറിലേക്ക് അടക്കമുള്ള യാത്രക്കാരുടെ പരാതിയെ തുടർന്ന് പരശുറാം എക്സ്പ്രസ് മംഗലാപുരം മുതൽ ഷൊർണൂർ വരെ സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വേണാട് എക്സ്പ്രസ് 24 മുതൽ 28 വരെ റദ്ദാക്കി. ഈ ദിവസങ്ങളിൽ കൊല്ലത്തിനും ചങ്ങനാശ്ശേരിക്കും ഇടയിൽ പ്രത്യേക മെമു ഓടിക്കാനും തീരുമാനിച്ചു.

ഇന്ന് പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ

1.കോട്ടയം കൊല്ലം പാസഞ്ചർ

2.തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി

3.പുനലൂർ ഗുരുവായൂർ

4. എറണാകുളം ആലപ്പുഴ പാസഞ്ചർ

5.കൊല്ലം എറണാകുളം മെമു


ഭാഗികമായി റദ്ദാക്കിയ വണ്ടികൾ

1.നാഗർകോവിൽ കോട്ടയം എക്സ്പ്രസ് കൊല്ലം വരെ മാത്രം

2.നിലന്പൂർ കോട്ടയം എക്സ്പ്രസ് എറണാകുളം വരെ മാത്രം

ആലപ്പുഴ വഴി തിരിച്ച് വിടുന്നത്

1.തിരുവനന്തപുരം സെക്കന്തരാബാദ് ശബരി

2.ചെന്നൈ തിരുവനന്തപുരം മെയിൽ

3.നാഗർകോവിൽ ഷാലിമാർ ഗുരുദേവ് എക്സ്പ്രസ്

4. ബംഗലൂരു കന്യാകമാരി ഐലന്റ് എക്സ്പ്രസ്

5. കൊച്ചിവേളി ലോകമാന്യതിലക് ഗരീബ് രഥ്

പരശുറാം എക്സ്പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും; യാത്രക്കാരുടെ പരാതി ഫലം കണ്ടു

തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതുകാരണം റദ്ദാക്കുമെന്ന് അറിയിച്ചിരുന്ന പരശുറാം എക്സ്പ്രസ് നാളെ മുതല്‍ ഭാഗികമായി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. മംഗളൂരുവില്‍ നിന്ന് ഷൊര്‍ണൂര്‍ വരെയാണ് പരശുറാം എക്സ്പ്രസ് സര്‍വീസ് നടത്തുക. നാളെ മുതൽ മെയ് 29 വരെയാണ് പരശുറാം എക്സ്പ്രസ് മംഗളുരുവിനും ഷൊർണൂരിനും ഇടയിൽ സർവീസ് നടത്തുന്നത്.

ഒരാഴ്ചയിലേറെ പരശുറാം എക്സ്പ്രസ് പൂർണമായും റദ്ദാക്കിയ റെയിൽവേയുടെ തീരുമാനത്തിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പരശുറാം ഭാഗികമായി സർവീസ് നടത്താൻ റെയിൽവേ നിർബന്ധിതരായത്. കോട്ടയം ചിങ്ങവനം-ഏറ്റുമാനൂര്‍ ഭാഗത്ത് പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പരശുറാം ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുളള 21 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ മാസം 29 വരെയാണ് ട്രെയിനുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയത്. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസും പൂര്‍ണമായി റദ്ദാക്കിയിരുന്നെങ്കിലും ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിക്കുകയായിരുന്നു. കേരളത്തിന്‍റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന പകൽ സമയ ട്രെയിനാണ് പരശുറാം എക്സ്പ്രസ്. മംഗളുരു മുതൽ നാഗർകോവിൽ വരെയാണ് പരശുറാം എക്സ്പ്രസ് സർവീസ് നടത്തുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles