spot_img
Monday, July 6, 2026

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാന വ്യാപക പരിശോധനയിൽ 153 കേസുകൾ, 159 പേർ അറസ്റ്റിൽ​.



ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ 153 കേസുകൾ രജിസ്റ്റർ ചെയ്യുകയും 159 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ ചെറിയ അളവ് ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് 33 കേസുകളും, ഇടത്തരം അളവിന് 6 കേസുകളും, എൻ.ഡി.പി.എസ് ആക്ട് 27 പ്രകാരം 114 കേസുകളും, കോട്പ (COTPA) നിയമപ്രകാരം 42 കേസുകളുമാണ് ഉള്ളത്.

പരിശോധനകളിൽ നിന്ന് വിവിധ തരത്തിലുള്ള നിരോധിത ലഹരിവസ്തുക്കളും കഞ്ചാവ് ചെടികളും പോലീസ് പിടിച്ചെടുത്തു. ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ ആകെ 5,884 കേസുകൾ രജിസ്റ്റർ ചെയ്യുകയും 6,313 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ലഹരി വിപത്തിനെതിരെ ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം 45 ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതുവരെ ആകെ 6,341 ബോധവൽക്കരണ ക്ലാസുകളും, 296 കൗൺസിലിങ്ങുകളും, സ്കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 5,232 ബോധവത്ക്കരണ പരിപാടികളും പൂർത്തിയാക്കിയിട്ടുണ്ട്. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) വഴിയും പോലീസിനെ അറിയിക്കാവുന്നതാണ്; വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles