കൊച്ചി: ടെലിവിഷൻ പരമ്പരകളിലൂടെയും വെബ് സീരീസുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ നടി വി.എസ്. സൗമ്യ വിവാഹിതയായി. ഫിറ്റ്നസ് ട്രെയിനറായ ഗൗതം ആണ് വരൻ. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.തിരുവമ്പാടി -ആനക്കാംപൊയിൽ സ്വദേശിയായ സൗമ്യ കലാപ്രവർത്തനത്തിന് പുറമെ മികച്ചൊരു കായികതാരം കൂടിയാണ്.
സ്കൂൾ-കോളജ് കാലഘട്ടത്തിൽ പോൾവോൾട്ടിൽ ദേശീയ തലത്തിൽ വരെ ശ്രദ്ധേയമായ നേട്ടങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്.മിനിസ്ക്രീനിലും സോഷ്യൽ മീഡിയയിലും സജീവമായ സൗമ്യ വെള്ളിത്തിരയിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ്. പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിലൂടെയാണ് സൗമ്യയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം. പുതിയ ജീവിതത്തിലേക്ക് കടന്ന താരത്തിന് ആശംസകളുമായി നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് രംഗത്തെത്തുന്നത്.






