spot_img
Saturday, August 22, 2026

ഒലിച്ചുവന്ന ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ടത് ഞങ്ങളാണ് ‘ ; ഞെട്ടൽ മാറാതെ പാൽരാജും ഭാര്യയും.



വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ ഒലിച്ചുവന്ന ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തുവരുന്ന രണ്ടു പേരുടെ ദൃശ്യങ്ങൾ കണ്ട ഏവരും തലയിൽ കൈ വെച്ചിട്ടുണ്ടാവും. ഇത്തരമൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് പറയുകയാണ് പാൽരാജും ഭാര്യയും. മണ്ണിടിഞ്ഞ് വരുമ്പോൾ ബസ് കാത്ത് നിൽക്കുകയായിരുന്ന ഇരുവരും രക്ഷപ്പെട്ടതിന്റെ അന്ധാളിപ്പ് വാക്കുകളിൽ പ്രകടം.പാൽരാജിൻ്റെയും ഭാര്യയുടേയും വാക്കുകൾമണ്ണ് വരുന്നത് കണ്ടപ്പോൾ രക്ഷപ്പെടാൻ വേണ്ടി ഓടുകയായിരുന്നു. അതിനിടെ മണ്ണിൽ കുടുങ്ങി, ലോറിക്കടിയിൽ ആവുകയായിരുന്നു. ഭാര്യയും ലോറിക്കടിയിൽ കുടുങ്ങിപ്പോയി. അവരെ വലിച്ചു കയറ്റുകയായിരുന്നു. മണ്ണ് വരുന്നത് കണ്ട് ഓടുകയായിരുന്നു. എങ്ങോട്ടാണ് ഓടേണ്ടതെന്ന് അറിയില്ലാർന്നു. അതിനിടെ ലോറി ഒലിച്ചു വരികയായിരുന്നു. എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ലെന്ന് പാൽരാജിൻ്റെ ഭാര്യ പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles