തിരുവനന്തപുരം: കേരളത്തിലേക്കുള്ള മയക്കുമരുന്നു വരവ് തടയാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും ഏകോപിപ്പിച്ചും ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം നടപ്പാ ക്കാൻ തീരുമാനം. ഓപ്പറേഷൻ തൂഫാനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസിലെ എസ്പി റാങ്കിൽ കുറയാത്ത നോഡൽ ഓഫീസറെ നിയോഗിക്കുമെന്ന്, അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര ഏജൻസികളെയും ഏകോപി പ്പിച്ച് പോലീസ് ആസ്ഥാന ത്തു നടത്തിയ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരെ കണ്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
.ലഹരിവേട്ടയ്ക്കു സ്ഥിരം സംവിധാനമായി ദൗത്യസം ഘം രൂപീകരിക്കും. കര-കട ൽ- വ്യോമ മാർഗമുള്ള ലഹരിയൊഴുക്ക് തടയും. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കും. മയക്കുമരുന്നു കേസു കൾ വിചാരണ ചെയ്യാൻ 10 കോടതികൾ ആരംഭിക്കാൻ കേന്ദ്രം വിളിച്ച ഡിജിപിമാരുടെ യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്. എവിടെയൊക്കെയെ ന്നു പിന്നീടു തീരുമാനിക്കും.
നേരത്തേ പ്രഖ്യാപിച്ച തിരുവനന്തപുരം, എറണാകുളം കോടതികൾ ഉടൻ ആരംഭിക്കും. ഓൺലൈനിലും കൊറിയറിലും ഹോംഡെലിവറിയായും ട്രെയിനുകളിൽ ചെറിയ സ്റ്റേഷനുകളിൽ ഉപേക്ഷിച്ചുമുള്ള ലഹരിക്കടത്തിൻ്റെ പുതിയ രീതികൾ പോലീസ് കണ്ടെത്തി യിട്ടുണ്ട്.അർബുദത്തിനുള്ള മരുന്നു പോലും ലഹരിക്കായി ഉപ യോഗിക്കുന്നു. ഇതു തടയാൻ ആരോഗ്യവകുപ്പുമായി ചേർന്ന് സംയുക്ത ഓപ്പറേഷനുണ്ടാകും. ലഹരിക്കടത്തിന്റെ പുതിയ മാർഗങ്ങൾ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കണ്ടെത്തി തടയും. ലഹരിയുടെ ഉറവിടം കണ്ടത്തി തകർക്കാനാണ് സംയുക്ത ഓപ്പറേഷൻ.കർണാടക ആഭ്യന്തരമന്ത്രി 15ന് തിരുവനന്തപുരത്തെ ത്തും.
തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, തെലുങ്കാന മുഖ്യമന്ത്രിമാരെ നേരിൽ കാണുമെന്നും മന്ത്രി പറഞ്ഞു.തമിഴ്‌നാട് ഡിജിപി മഹേഷ് കുമാർ അഗർവാൾ, പുതുച്ചേരി ഡിജിപി ശാലിനി സിംഗ്, കർണാടക എഡിജിപി ആർ. ഹി തേന്ദ്ര, കസ്റ്റംസ് കമ്മീഷണർ ഡോ.ടി. ടിജു, നാർകോട്ടിക് ക ൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ. സുധാകർ, ഐബി ജോയിൻ്റ് ഡയറക്ടർ ഡോ.കെ. ജോസ്, ഡിആർഐ അഡീഷണൽ ഡയറക്ടർ കെ. പദ്‌മാവതി, തെലുങ്കാന എസ്‌പി പി.വി. പദ്‌മജ, ആന്ധ്ര എസ്‌പി കെ.എം. മഹേശ്വര രാജു, ആർപിഎഫ് സെക്യൂ രിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പോലീസ് ഉപദേഷ്ടാവ് എ. ഹേ മചന്ദ്രൻ, ഐജിമാരായ പുട്ട വിമലാദിത്യ, ഹർഷിത അട്ടല്ലൂരി തുടങ്ങിയവർ പങ്കെടുത്തു. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് മയക്കു മരുന്നു കൈവശമുണ്ടെന്നു കരുതി ജനം ആരെയും കൈയേറ്റത്തിനും നിയമം കൈയിലെടുക്കാനും ശ്രമിക്കരുതെന്ന് മന്ത്രി രമേശ് ചെന്നിത്തല.
വിരങ്ങളുണ്ടങ്കിൽ പോലീസിനെ അറിയി ക്കുകയാണു വേണ്ടത്. ഇകാര്യത്തിൽ ആരും സ്വയം പോലീസ് ചമയാൻ ശ്രമിക്കരുത്.പെരുമ്പാവൂരിൽ ലഹരി വിൽപന നടത്തിയെന്ന് ആരോപിച്ച് യുവാക്കളെ തല മുണ്ഡനം ചെയ്ത സംഭവം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.






