spot_img
Saturday, July 11, 2026

വയനാട് ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.



കൽപ്പറ്റ : വയനാട് ജില്ലയിലെ വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിങ്, റിസോർട്ടുകൾ, ഹോം സ്റ്റേകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. അതേസമയം, മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒൻപത്,10,11,12,13 വാർഡുകളിലെ വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിങ്, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ എടയ്ക്കൽ ടൂറിസം കേന്ദ്രത്തിനും മാനന്തവാടി താലൂക്കിലെ മുനീശ്വരംകുന്ന്, കുറുവ ദ്വീപ് ടൂറിസം കേന്ദ്രങ്ങൾക്കും നിയന്ത്രണങ്ങൾ തുടരും. ക്വാറികളുടെ പ്രവർത്തനങ്ങൾക്കും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51, 55 വകുപ്പുകൾ പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കും.കള്ളാടിയിൽ ഇരട്ടിമഴമേഖലയിൽ ലഭിക്കേണ്ട മഴ ശരാശരിയുടെ ഇരട്ടിയലധികമാണ് കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ മാത്രം കള്ളാടിയിൽ പെയ്തത്.

കാലങ്ങളായി കൂടുതൽ മൺസൂൺ മഴ കിട്ടുന്ന മേഖലയാണു മുണ്ടക്കൈ, മേപ്പാടി മുതൽ ലക്കിടി വരെയുള്ള പ്രദേശങ്ങൾ. സമുദ്രനിരപ്പിൽനിന്ന് ഉയർന്ന സ്ഥലമായതിനാൽ മഴ മേഘങ്ങളും മഴയും കൂടും. കൂടാതെ, ഇത്തരം ഉയർന്ന സ്ഥലങ്ങളിൽ വലിയ പാറകൾ ഉള്ളിടത്തു പെയ്യുന്ന മഴവെള്ളം ഒലിച്ചിറങ്ങി വലിയ തള്ളിച്ച ഉണ്ടാവുകയും ചെയ്യും. ഇതാണു ഇന്നലെ മീനാക്ഷിയിലുണ്ടായ മണ്ണിടിച്ചിലിനും കാരണം. 2024 ജൂലൈ 30നു മുണ്ടക്കൈ–ചൂരൽമല മേഖലകളിൽ ഉരുൾപൊട്ടലുണ്ടായപ്പോഴും കള്ളാടി മേഖലയിൽ 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles