spot_img
Wednesday, July 15, 2026

എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 17-ന് തൊഴിൽ മേള: വിവിധ തസ്തികകളിലേക്ക് അഭിമുഖം.



​കോഴിക്കോട്: കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് ജൂലൈ 17-ന് രാവിലെ 10.30 മുതൽ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സെറ്റ് സൂപ്പർവൈസർ, അക്കൗണ്ടന്റ്, ലാബ്‌ ടെക്‌നീഷ്യൻ, ടൈപ്പിസ്റ്റ്, കളക്ഷൻ ഏജന്റ്, സെയിൽസ് & മാർക്കറ്റിങ് ഓഫീസർ, മാർക്കറ്റിങ് മാനേജർ, മാർക്കറ്റിങ് കോഓഡിനേറ്റർ, ഷോറൂം സെയിൽസ് എക്‌സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്, പബ്ലിക് റിലേഷൻ ഓഫീസർ, പബ്ലിക് റിലേഷൻ എക്‌സിക്യൂട്ടീവ്, ടെലികോളിങ്, ഫ്രണ്ട് ഓഫീസ്, ക്ലീനിങ് സ്റ്റാഫ്, സെക്യൂരിറ്റി ഗാർഡ്, മഹിള സഖി തുടങ്ങി നിരവധി തസ്തികകളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി രജിസ്ട്രേഷൻ സ്ലിപ്പുമായി അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്; പുതുതായി രജിസ്റ്റർ ചെയ്യേണ്ടവർക്ക് 300 രൂപ ഫീസടച്ച് രജിസ്റ്റർ ചെയ്ത ശേഷം തിരിച്ചറിയൽ കാർഡിന്റെ പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0495 2370176, 2370178 എന്നീ ഫോൺ നമ്പറുകളിലോ ‘calicutemployabilitycentre’ എന്ന ഫെയ്‌സ്ബുക്ക് പേജിലോ ബന്ധപ്പെടാം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles