spot_img
Monday, September 7, 2026

ചാക്കിനുളളിൽ പെരുമ്പാമ്പിനെ കെട്ടിവച്ച നിലയിൽ; ഹരിതകർമ സേനാംഗങ്ങൾ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.



കോഴിക്കോട് : കൊയിലാണ്ടിയിൽ ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പ്. മുത്താമ്പി എംസിഎഫിൽ ശേഖരിച്ചുവച്ച പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾക്ക് ഇടയിലാണ് പ്ലാസ്റ്റിക് ചാക്കിൽ പെരുമ്പാമ്പിനെ കെട്ടിവച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കുന്നതിനിടെ പെരുമ്പാമ്പ് ചാക്കിനുള്ളിൽ നിന്ന് പുറത്തു ചാടി. അറിഞ്ഞുകൊണ്ടാവണം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചതെന്നും തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയേൽക്കാതിരുന്നതെന്നും ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles