spot_img
Sunday, August 2, 2026

വാഹന മോഡിഫിക്കേഷൻ: നിയമങ്ങളിൽ ഇളവ് വേണോ? പൊതുജനങ്ങൾക്ക് അഭിപ്രായം പറയാം; സർവേയുമായി എംവിഡി



വാഹനപ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവുകൾ വരുത്തുമെന്നത്. യു.ഡി.എഫ് സർക്കാറിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നുമായിരുന്നു ഇത്. ഭരണത്തിലെത്തിയതിന് ശേഷം, അപകടകരമായ രീതിയിലുള്ള മാറ്റങ്ങൾ ഒഴിച്ച് ബാക്കിയുള്ള സുരക്ഷിതമായ മോഡിഫിക്കേഷനുകൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിക്കുകയും, ആദ്യഘട്ടമായി ചില ഇളവുകൾ അനുവദിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ മോഡിഫിക്കേഷൻ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തണോ എന്ന കാര്യത്തിൽ പൊതുജനങ്ങളുടെയും വാഹന ഉടമകളുടെയും നേരിട്ടുള്ള അഭിപ്രായം തേടുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇതിനായി വിപുലമായ ഒരു ജനകീയ സർവേ നടത്താൻ എം.വി.ഡി തീരുമാനിച്ചിട്ടുണ്ട്. മോഡിഫിക്കേഷൻ നിയമങ്ങൾ ലഘൂകരിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും, സുരക്ഷാ കാരണങ്ങളാൽ അതിനെ എതിർക്കുന്നവർക്കും ഒരുപോലെ ഈ സർവേയിലൂടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്.സർവേയിൽ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങൾപൊതുജനങ്ങളുടെ പ്രതികരണം അറിയാനായി പ്രധാനമായും ഒൻപത് തരം മോഡിഫിക്കേഷനുകളെക്കുറിച്ചാണ് എംവിഡി സർവേയിൽ ചോദ്യങ്ങൾ ഉൾപ്പെടുത്താൻ സാധ്യതബോഡി ഡിസൈനിലെ മാറ്റങ്ങൾ: വാഹനത്തിന്റെ ആകൃതിയിലും ഘടനയിലും വരുത്തുന്ന മാറ്റങ്ങൾ.

എൻജിൻ പെർഫോമൻസ്: എൻജിന്റെ ശേഷി കൂട്ടുന്നതിനായി വരുത്തുന്ന മാറ്റങ്ങൾ.ബ്രേക്കിങ് സിസ്റ്റം: വാഹനത്തിന്റെ ബ്രേക്കിംഗ് സംവിധാനം പൊളിച്ചെഴുതുന്നത്.ലൈറ്റിങ് സംവിധാനങ്ങൾ: ആകർഷകവും വലിപ്പമേറിയതുമായ എക്സ്ട്രാ ലൈറ്റുകൾ സ്ഥാപിക്കുന്നത്.സൗണ്ട് സിസ്റ്റം: കാതടിപ്പിക്കുന്ന ശബ്ദമുള്ള സ്പീക്കറുകളും വൂഫറുകളും ഘടിപ്പിക്കുന്നത്.

ഇവ കൂടാതെ, നിലവിലുള്ള പട്ടികയിൽപ്പെടാത്ത മറ്റെന്തെങ്കിലും മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ അതിനെക്കുറിച്ചും വ്യക്തമായി സർവേയിൽ എഴുതി നൽകാവുന്നതാണ്.

വെറുമൊരു അഭിപ്രായമല്ല; കൃത്യമായ കാരണവും വേണം!ഏതെങ്കിലും മോഡിഫിക്കേഷനുകൾ വേണമെന്ന് വെറുതെ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം കാര്യമായില്ല. അതിന് കൃത്യമായ വിശദീകരണങ്ങൾ കൂടി പൊതുജനങ്ങൾ നൽകേണ്ടതുണ്ട്: ഇത്തരം മോഡിഫൈ ചെയ്ത വാഹനങ്ങൾ ഏത് തരം റോഡുകളിലാണ് (ഓഫ്-റോഡ് / ഹൈവേ / നഗരപാതകൾ) ഓടിക്കാൻ ആഗ്രഹിക്കുന്നത്? ഈ മാറ്റങ്ങൾ വാഹനത്തിന്റെ മൊത്തത്തിലുള്ള സുരക്ഷയെ ബാധിക്കുമോ? വരുത്തുന്ന മാറ്റങ്ങൾ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതാക്കാൻ കാരണമാകുമോ?തുടങ്ങിയ പ്രധാന ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകേണ്ടതുണ്ട്. സർവേയിലൂടെ ലഭിക്കുന്ന പൊതുജന അഭിപ്രായങ്ങൾ കൃത്യമായി ക്രോഡീകരിച്ച് എം.വി.ഡി സർക്കാറിന് റിപ്പോർട്ടായി കൈമാറും. തുടർന്ന് മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷമായിരിക്കും വിഷയത്തിൽ അന്തിമ ഉത്തരവിറക്കുക.

https://forms.gle/RTfZFtS1KqRz5pFY8കേരള മോട്ടോർ വാഹന വകുപ്പ്, വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്‌സണലൈസേഷനെക്കുറിച്ചുമുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും ആശങ്കകളും ക്ഷണിക്കുന്നതിനും, അവയുടെ നിയമസാധുതകൾ പരിശോധിക്കുന്നതിനുമായി നടത്തുന്ന സർവേയാണിത്. റോഡ് സുരക്ഷയും പരിസ്ഥിതി മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുതന്നെ, വാഹനപ്രേമികൾക്ക് അനുയോജ്യമായ വ്യക്തവും പുരോഗമനപരവുമായ നയരേഖ രൂപീകരിക്കാൻ നിങ്ങളുടെ അഭിപ്രായങ്ങൾ സഹായിക്കും. ഇതോടൊപ്പമുള്ള ലിങ്കു വഴി/ QR കോഡ് സ്‌കാൻ ചെയ്ത് ഈ സർവേയിൽ പങ്കെടുക്കാവുന്നതാണ്.https://forms.gle/RTfZFtS1KqRz5pFY8



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles