കോഴിക്കോട് :കേരള സ്‌കൂൾ കായിക മേളയിൽ സമർപ്പിത സേവനം നിർവഹിച്ച മാധ്യമപ്രവർത്തകർക്ക് മീഡിയ കമ്മറ്റി യാത്രയയപ്പ് നൽകി.അഡ്വ.ഫൈസൽ ബാബു എം എൽ എ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കമാൽ വരദൂർ അധ്യക്ഷത വഹിച്ചു.മാധ്യമപ്രവർത്തകർക്കുള്ള സ്‌നേഹ സമ്മാനം എം എൽ എ യിൽ നിന്നും റിങ്കുരാജ് മട്ടാഞ്ചേരി ( മനോരമ), അജീഷ് അത്തോളി (ജീവൻ ടി വി) എന്നിവർ ഏറ്റുവാങ്ങി.മീഡിയ കമ്മറ്റി പുറത്തിറക്കിയ ‘ജെൻസി കുതിപ്പ്’ സപ്ലിമെൻ്റ് ചീഫ് എഡിറ്റർ എൻ പി എ കബീറിനെ ആദരിച്ചു.പ്രസ് ക്ലബ്ബ് ജേർണലിസം വിദ്യാർഥികളായ സി എസ് അനുജ , എൻ പി, സംഗീത, മണാശേരി എം എ എം ഒ കോളജ് വിദ്യാർഥികളായ കെ അംന തഹ്സിൻ ,ഷെഹ ഫാത്തിമ എന്നിവർ വോളണ്ടിയർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. എ ഡി പി ഐ സി എ സന്തോഷ്, ജില്ല ഇർഫൻമേഷൻ ഓഫീസർ മുഹമ്മദ് ഉഗ്രപുരം, വിദ്യാഭ്യാസ മന്ത്രിയുടെ പി ആർ ഒ എസ് സാജൻ , ജനറൽ കൺവീനറും ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായ സി എസ് അമൃത, സ്പോർട്സ് ഓർഗനൈസർ അജിത്ത് വർഗീസ്, കമ്മറ്റി വൈസ് ചെയർമാൻ പി എം മുഹമ്മദലി, ജോയിൻ്റ് കൺവീനർമാരായ എം പി ഫാസിൽ, പി കെ എം ഹിബത്തുള്ള, ടി കെ ജുമാൻ , കെ കെ സുബൈർ, എ ശിവപ്രസാദ്, കെ പി മുജീബ് റഹ്മാൻ, ലത്തീഫ് മലോറം, പി ജിമേഷ് , കെ എസ് രേഷ്‌മ ( അമൃത ടിവി), ദീപ്തിഷ് കൃഷ്ണ (മനോരമ) എന്നിവർ ആശംസകൾ നേർന്നു.കൺവീനർ പി കെ സത്താർ സ്വാഗതവും ഇ സി നൗഷാദ് നന്ദിയും പറഞ്ഞു.






