spot_img
Monday, September 21, 2026

മഴക്കെടുതി: നഷ്ടപരിഹാരത്തിനു വേണ്ടത് ഈ 4 രേഖകൾ; തുക നേരിട്ട് ബാങ്കിലേക്ക്



നാടെങ്ങും മഴക്കെടുതി ദുരിതം അനുഭവിക്കുന്നവര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ക്കായി അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി. വീട് തകരുകയോ മറ്റു വസ്തുവകകള്‍ക്കു നഷ്ടമുണ്ടാകുയോ ചെയ്താല്‍ അതത് വില്ലേജ് ഓഫിസില്‍ എത്തി നിശ്ചിത ഫോര്‍മാറ്റില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടം സംബന്ധിച്ച് അപേക്ഷ നല്‍കണം. ഇതിനൊപ്പം കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും നല്‍കണം.തുടര്‍ന്ന് വില്ലേജ് ഓഫിസ് ഇതു പരിശോധിച്ച ശേഷം ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലേക്കു കൈമാറും. പഞ്ചായത്തിലേക്കാണെങ്കില്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എത്തി നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തി റിപ്പോര്‍ട്ട് തിരികെ വില്ലേജിലേക്കു നല്‍കും. തുടര്‍ന്ന് വില്ലേജ് ഓഫിസില്‍നിന്ന് ഈ വിവരം ഉള്‍പ്പെടുത്തി ലാന്‍ഡ് റവന്യൂ വകുപ്പ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കലക്ടറേറ്റിലാണ് ഈ വിവരങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നത്. ഇതോടെ നഷ്ടപരിഹാരത്തുക നേരിട്ട് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. കൃഷിനാശത്തിന് കൃഷിഭവന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. കൃഷി ഓഫിസര്‍ സ്ഥലം പരിശോധിച്ച് അര്‍ഹമായ സഹായം ഉറപ്പാക്കുകയാണ് ചെയ്യുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles