തിരുവനന്തപുരം:ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ചതിന് ശേഷമുള്ള അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് 14,369 കേസുകളിലായി 15,515 പേര്‍ അറസ്റ്റിലായതായി നോഡല്‍ ഓഫീസര്‍ ഐ.ജി. പുട്ട വിമലാദിത്യ അറിയിച്ചു. 28.659 കി.ഗ്രാം എം.ഡി.എം.എ., 1960.139 കിലോ കഞ്ചാവ്, 7.261 കി.ഗ്രാം ഹാഷിഷ് ഓയില്‍, 10,341 കഞ്ചാവ് ചെടികള്‍ അടക്കം വൻ ലഹരിമരുന്ന് ശേഖരവും 186 വാഹനങ്ങളും 801 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്ത പോലീസ് പ്രതികളുടെ 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ലഹരി ഉപയോഗിച്ച് ഗുണ്ടാപ്രവർത്തനം നടത്തിയ 137 പേർക്കെതിരെ കാപ്പാ പ്രകാരവും 134 പേർക്കെതിരെ പി.ഐ.ടി. എന്‍.ഡി.പി.എസ്. പ്രകാരവും നടപടിയെടുക്കുകയും വിദേശത്തേക്ക് കടന്ന പ്രതികൾക്കായി റെഡ് കോർണർ ഉൾപ്പെടെയുള്ള നോട്ടീസുകൾ പുറപ്പെടുവിക്കുകയും ചെയ്തു. ലഹരിവില്പനയും ഉപയോഗവും തടയുന്നതിനൊപ്പം സർക്കാർ സ്‌കൂളുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന ‘തൂഫാൻ ഐസ്’, ബോധവത്കരണ-കൗൺസിലിങ് പദ്ധതികളായ ‘തൂഫാൻ കെയർ’, ‘തൂഫാൻ തദ്ദേശം 2.0’ എന്നിവയിലൂടെ പ്രതിരോധത്തിനും പുനരധിവാസത്തിനും വലിയ പ്രാധാന്യമാണ് പദ്ധതിക്ക് കീഴിൽ നൽകുന്നത്.






