spot_img
Monday, September 21, 2026

ബാലാവകാശ കമ്മീഷൻ സിറ്റിംഗ്: 51 പരാതികൾ തീർപ്പാക്കി.



കോഴിക്കോട്: സംസ്ഥാന ബാലാവകാശ കമ്മീഷൻ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 51 പരാതികൾ തീർപ്പാക്കി. 61 പരാതികളാണ് സിറ്റിംഗിൽ പരിഗ ണിച്ചത്. പത്ത് പരാതികൾ തീ ർപ്പാക്കാനായി മാറ്റിവെച്ചു.കമീഷൻ അംഗങ്ങളായ അഡ്വ. പി. ഷാജേഷ് ഭാസ്‌കർ, സിസിലി ജോസഫ് എന്നിവരാണ് പരാതികൾ പരിഗണിച്ചത്. തെറ്റായ വിവരങ്ങൾ അടങ്ങിയ ആധാർ കാർഡ് ലഭിച്ചത് തിരുത്തി നൽകാൻ ആവശ്യപ്പെട്ട് വിദ്യാ ർഥി നൽകിയ പരാതിയിൽ ഒരു മാസത്തിനകം തിരുത്തിയ ആധാർ കാർഡ് അനുവദിക്കാൻ യുഐഡി അഥോറിറ്റി സംസ്ഥാന ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. ഒരു വിദ്യാർഥിയുടെ കുടുംബത്തിനെതിരേ പൊതുമേഖല ബാങ്ക് സ്വീകരി ച്ച ജപ്തി നടപടിയിൽ വായ്‌പ തിരിച്ചടവിന് സമയം നൽകാൻ ബാങ്കിന് കമ്മീഷൻ നിർദേശം നൽകി.

ആയഞ്ചേരി പഞ്ചായത്തിൽ പഠനേതര പ്രവർത്തനങ്ങൾ ക്കായി സ്കൂ‌ൾ എച്ച്എമ്മിനെ പഞ്ചായത്ത് നിരന്തരം വിളിച്ചു വരുത്തുന്നുവെന്ന സ്‌കൂൾ പി ടിഎയുടെ പരാതിയിൽ, പഠന ത്തെയും സ്‌കൂൾ പ്രവർത്തനത്തെയും ബാധിക്കാത്ത രീതി യിൽ മാത്രമേ പഞ്ചായത്ത് കാര്യങ്ങൾക്കായി ഹാജരാകേണ്ട തുള്ളൂവെന്ന് കമ്മീഷൻ നിർദേശിച്ചു. ബാലുശേരി പഞ്ചായ ത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളുടെ സമീപത്തെ വീടുകളിൽ വിള്ളൽ വീഴുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ തുടർനടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പു തല സുരക്ഷാ അഥോറിറ്റികൾക്ക് കമ്മീഷൻ നിർദേശം നൽകി. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട നാല് പരാതികൾ വിശ ദമായ ശാസ്ത്രീയ റിപ്പോർട്ട് ലഭ്യമാക്കുന്നതിനായി മാറ്റിവച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles