spot_img
Monday, September 21, 2026

പ്രിയദര്‍ശിനി പദ്ധതിക്ക് നാളെ 100 ദിവസം; സന്തോഷം പങ്കിടാന്‍ സാരി വിതരണം



തിരുവനന്തപുരം: സ്ത്രീകള്‍ക്കു സൗജന്യ യാത്ര നല്‍കുന്ന കെ എസ് ആര്‍ ടി സിയുടെ പ്രിയദര്‍ശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂര്‍ത്തിയാകും.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെ എസ് ആര്‍ ടി സി ഡിപ്പോകളിലും വനിതകള്‍ക്ക് സാരി വിതരണം ചെയ്യും. വനിതാ ജീവനക്കാര്‍ക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലയിലെ വനിതകള്‍ക്കുമാണു സാരി വിതരണം ചെയ്യുക.രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ടെര്‍മിനലില്‍ മന്ത്രി സി പി ജോണ്‍ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രിയദര്‍ശിനി പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടുപോകുകയാണെന്നും നിലവില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് പദ്ധതി ഈ രീതിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles