spot_img
Tuesday, September 22, 2026

വാഹനമില്ല; വണ്ടൂരിലെ ചിങ്ങകല്ല് ഊരിലെ കുട്ടികളുടെ പഠിപ്പ് മുടങ്ങിയിട്ട് രണ്ട് വ‍ർഷം



മലപ്പുറം: വണ്ടൂരിലെ ചോക്കാട് പഞ്ചായത്തിലെ ചിങ്ങകല്ല് ഊരിലെ കുട്ടികളുടെ പഠിപ്പ് മുടങ്ങിയിട്ട് രണ്ട് വർഷം. കുട്ടികൾ പഠിക്കുന്ന കല്ലാമൂലയിലെ ജിഎംഎൽപി സ്കൂളിൽ എത്താൻ നാല് കിലോമീറ്റർ ദൂരം സഞ്ചരിക്കണം. വാഹനം ഇല്ലാത്തത് കാരണം കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിയുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. പ്രവേശനോത്സവത്തിന് മാത്രമാണ് സ്കൂൾ അധികൃതർ ഇടപെട്ട് വാഹനം ഉന്നതിയിലേക്ക് അയച്ചത്. ചിങ്ങക്കല്ല് ഊരിലെ കുട്ടികൾക്ക് സ്കൂളിലെത്താൻ സർക്കാർ ഇടപെടുംവരെ തൽക്കാലത്തേക്ക് വാഹന സൗകര്യം ഏ‍ർപ്പെടുത്തുമെന്ന് അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles