spot_img
Sunday, August 9, 2026

തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു



താമരശ്ശേരി:കൂടത്തായി തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു . കാട്ടുമുണ്ട ആനപ്പാറ കാവളത്തിങ്ങൽ ജോബി ജോസഫ് (42) ആണ് മരിച്ചത്.സഹോദരിയുടെ മകനൊപ്പം വീടിനു സമീപത്തെ തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മരിച്ചത്, വീണ സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ അകലെ ചാമോറ ബണ്ടിന് സമീപം വെച്ച് നാട്ടുകാരുടെ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചക്ക് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കുംടുബസമേതം ബാംഗ്ലൂരിൽ താമച്ചു വരുന്ന ജോബി വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles