spot_img
Friday, September 25, 2026

നീണ്ടകരയില്‍ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; ഗൗതം കൃഷ്ണന്റെ വീട് ഇന്ന് മുഖ്യമന്ത്രി സന്ദര്‍ശിക്കും



കൊല്ലം : പ്രതിഷേധം ശക്തമാകുന്നതിനിടെ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ മുഖ്യമന്ത്രി എത്തും. കൊല്ലം നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടില്‍ പന്ത്രണ്ട് മണിയോടെ മുഖ്യമന്ത്രി എത്തുംനീണ്ടകരയില്‍ വള്ളം മറിഞ്ഞ് അപകടത്തില്‍ മരണപ്പെടുകയും കാണാതാവുകയും ചെയ്ത മത്സ്യ തൊഴിലാളികളുടെ ഭവനമാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ശ്രീ.ഷിബു ബേബി ജോണിനൊടൊപ്പമായിരിക്കും സന്ദര്‍ശനം.അതേസമയം, മുതലപ്പൊഴിയില്‍ കാണാതായ ഷിജിനു വേണ്ടി പ്രാദേശിക സ്‌കൂബ ടീം ഇന്നലെ രാവിലെ പരിശോധനയ്ക്ക് ഇറങ്ങിയെങ്കിലും പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ നേവിയുടെ ഐ എന്‍ എസ് കല്‍പ്പേനി കപ്പലില്‍ പ്രൊഫഷണല്‍ സ്‌കൂബ ടീം എത്തി തിരച്ചില്‍ നടത്തി. ഇന്നും തിരച്ചില്‍ തുടരും. വിഴിഞ്ഞത്തു നിന്ന് കാണാതായ പുല്ലുവിള സ്വദേശി ജോണ്‍ മത്യാസിനായി വിഴിഞ്ഞത്ത് കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും വള്ളങ്ങളും പരിശോധന തുടരുന്നുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles