spot_img
Tuesday, September 29, 2026

ഓണ പരീക്ഷ നാളെ മുതൽ.



തിരുവനന്തപുരം : സ്കൂൾ പാദവാർഷിക പരീക്ഷകൾക്ക് (ഓണപ്പരീക്ഷ) നാളെ തുടക്കം. നാളെ തുടങ്ങുന്ന പരീക്ഷകൾ 8, 9 ക്ലാസുകൾ ഒഴി കെയുള്ളവർക്ക് 20ന് പൂർത്തിയാകും. 8, 9 ക്ലാസുകാരുടെ കലാ, കായിക പ്രവൃത്തിപരിചയ പരീക്ഷ ഓണാവധിക്കു ശേഷം സെപ്റ്റംബർ ഒന്നിനു നടക്കും. 21ന് ഓണാഘോഷം നടത്തിയാണ് സ്കൂളുകൾ ഓണാവധിക്ക് അടയ്ക്കുന്നത്. അന്നു രാവിലെ എട്ടാം ക്ലാസു കാരുടെ ഒന്നാം ഭാഷ പേപ്പർ-2 പരീക്ഷ രാവിലെ 9.30ന് തുടങ്ങി 11.15ന് അവസാനിക്കും. തുടർന്നാണ് ഓണാഘോഷ പരിപാടികൾ. മറ്റു ക്ലാസുകളിലും അന്ന് ഓണാഘോഷ പരിപാടികൾ നടക്കും.

5 മുതൽ 10 വരെയുള്ള ക്ലാസുകളിലാണു നാളെ പരീക്ഷ ആരംഭിക്കുന്നത്. 5 മുതൽ 7 വരെ ക്ലാസുകളിലെയും പത്താം ക്ലാസിന്റെയും പരീക്ഷ 20ന് അവസാനിക്കും. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെയും പ്ലസ് ടു ക്ലാസിന്റെയും പരീക്ഷ 14ന് തുടങ്ങി 20ന് അവസാനിക്കും.ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പർ വിതരണം ഇന്നലെ ആരംഭിച്ചു. പ്രിന്റ് ചെയ്ത ചോദ്യ പ്പേപ്പറുകൾ ബിആർസികളിലെത്തിച്ച് ഇവിടെ നിന്ന് പ്രധാനധ്യാപകർ എത്തി കൈപ്പറ്റുകയാണ് ചെയ്യുന്നത്. ഇന്ന് സ്കൂളുകൾക്ക് കർക്കടക വാവ് അവധിയായതിനാൽ ഇന്നലെ സ്കൂളുകളിൽ പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ നടത്തി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles