spot_img
Tuesday, September 29, 2026

സൗജന്യമില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ 14 പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തി.



കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സൗജന്യമായിരുന്ന 14 പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തി. പാത്തോളജി, ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി ലാബുകളിൽ സൗജന്യമായിരുന്ന പരിശോധനകൾക്കാണ് ഇനിമുതൽ 30 രൂപ മുതൽ 800 രൂപ വരെ ഈടാക്കുന്നത്.കാൻസർ കണ്ടെത്തുന്നതിനുള്ള ബയോപ്സി പരിശോധന ഉൾപ്പെടെ പാത്തോളജി ലാബിൽ 14 പരിശോധനകൾ സൗജന്യമായിരുന്നു. ബയോപ്സി പരിശോധനയ്ക്ക് ഇനിമുതൽ 150 രൂപ നൽകേണ്ടി വരും. ഫൈബ്രിനോജൻ പരിശോധനയ്ക്ക്‌ക് 500 രൂപയും, രക്തം കട്ടപിടിക്കുന്നത് കണ്ടെത്താനുള്ള ലൂപ്പസ് ആന്റി കോഗുലന്റ് പരിശോധനയ്ക്‌ക് 800 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ള ഫീസ്.സൗജന്യമായിരുന്ന ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ പതിവുപരിശോധനകൾക്കും പണം ഈടാക്കുന്നുണ്ട്. പരിശോധനകൾക്ക് ഉപയോഗിക്കുന്ന റീജൻ്റുകളുടെ അടക്കം ചെലവ് വർധിച്ചതാണ് ഫീസ് ഈടാക്കാൻ കാരണമെന്നാണ് വിശദീകരണം. പരിശോധന റിപ്പോർട്ടുകൾ രോഗികൾ കൈപ്പറ്റാതെ പോകുന്നതിനാൽ പാഴ്സെലവ് അധികമാണെന്നും ആശുപത്രി അധികൃതർ പറയുന്നു. കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഫീസ് ഈടാക്കാൻ തീരുമാനിച്ചത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles