spot_img
Wednesday, September 30, 2026

സീബ്ര ലൈനിലൂടെ കുട്ടികൾ റോഡ് മുറിച്ചുകടക്കവേ കാർ നിർത്താതെ മുന്നോട്ട്; റോഡ് സുരക്ഷയിൽ കടുത്ത ആശങ്ക



കണ്ണൂർ: സീബ്രാ ക്രോസിംഗിലൂടെ വിദ്യാലയങ്ങളിലേക്ക് റോഡ് മുറിച്ചുകടന്ന സ്കൂൾ കുട്ടികൾക്ക് മുന്നിലേക്ക് കാർ നിർത്താതെ അപകടകരമായ രീതിയിൽ മുന്നോട്ട് ഓടിച്ച സംഭവം വലിയ പ്രതിഷേധത്തിനും ആശങ്കയ്ക്കും വഴിവെച്ചിരിക്കുകയാണ്. ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന ഉദ്യോഗസ്ഥരുടെ നിർദേശം പോലും അവഗണിച്ച് നിമിഷനേരത്തെ അശ്രദ്ധയും അക്ഷമയും കൊണ്ട് കൊച്ചുകുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അധികൃതരും രംഗത്തെത്തി.കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണംസീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്കാണ് പ്രഥമ പരിഗണന. പ്രത്യേകിച്ച് സ്കൂളുകൾ, ആശുപത്രികൾ, തിരക്കേറിയ മറ്റ് പൊതുവിടങ്ങൾ എന്നിവിടങ്ങളിലെ സീബ്രാ ക്രോസിംഗുകളിൽ വാഹനങ്ങളുടെ വേഗത മുൻകൂട്ടി കുറയ്ക്കാനും നിയന്ത്രണത്തിലാക്കാനും ഡ്രൈവർമാർ ബാധ്യസ്ഥരാണ്. കുട്ടികളോ മറ്റ് യാത്രക്കാരോ റോഡ് മുറിച്ചുകടക്കാൻ എത്തുമ്പോൾ വാഹനം പൂർണ്ണമായും സ്റ്റോപ്പ് ലൈനിന് മുൻപായി നിർത്തിക്കൊടുക്കണം.സീബ്രാ ക്രോസിംഗിൽ കാൽനടയാത്രക്കാരെ അവഗണിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്നത് ഡേഞ്ചറസ് ഡ്രൈവിംഗ് (Dangerous Driving) എന്ന പരിധിയിൽ വരുന്ന ഗുരുതരമായ നിയമലംഘനമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും. ഓർക്കുക: “സീബ്രാ ക്രോസിംഗിൽ റോഡ് മുറിച്ചുകടക്കുന്നത് നാളെ നമ്മുടെ കുഞ്ഞുങ്ങളുമാകാം. റോഡിൽ കാട്ടുന്ന അൽപ്പം ക്ഷമ ഒരുപക്ഷേ ഒരു ജീവൻ തന്നെ രക്ഷിച്ചേക്കാം.സുരക്ഷിതമായൊരു റോഡ് സംസ്കാരം വളർത്തിയെടുക്കാൻ ഓരോ ഡ്രൈവറും മുൻകൈയെടുക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles