spot_img
Friday, October 2, 2026

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു.



കോഴിക്കോട് : കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍ (66) ആണ് മരിച്ചത്. മകന്‍ അഭിരാമിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലര്‍ച്ചെ 1.45ഓടെയാണ് സംഭവം നടന്നത്. സ്ഥിരം മദ്യപിച്ചെത്തുന്ന അഭിരാം വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ഇതിനിടെ പ്രതി ശശിധരന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ശശിധരനെ ഉടന്‍ തന്നെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നിലവില്‍ പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അഭിരാം ലഹരിക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles