കൊയിലാണ്ടി: മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് അപകടം. മൂന്നു പേർക്ക് പരിക്കേറ്റു. പട്ടാങ്കണ്ടി അബൂബക്കർ, ഹുസൈൻ, സുബൈർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 4.30 കൂടിയാണ് അപകടം സംഭവിച്ചത്.കടലൂർ വളയിൽ ബീച്ചിൽ നിന്നാണ് മൂന്നംഗ സംഘം മത്സ്യബന്ധനത്തിന് പോയത്. ശക്തമായ തിരമാലയിൽപ്പെട്ട് തോണി മറിയുകയായിരുന്നു.പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.






