കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. നാലു പേര്‍ക്ക് പരിക്കേറ്റു. വയനാട് റോഡില്‍ മൂന്നാംകൈ പാലത്തിന് സമീപമാണ് സംഭവം.ചുരം ഇറങ്ങി കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ചൊക്ലി സ്വദേശികളുടെ കാറും, ചുരം ഭാഗത്തേക്ക് പോവുകയായിരുന്ന ആവള സ്വദേശികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ചൊക്ലി സ്വദേശികളായ രണ്ടു പേര്‍ക്കും ആവള സ്വദേശികളായ രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ഉടൻ തന്നെ പൈക്കളങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർക്ക് ആർക്കും തന്നെ പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.






