താമരശ്ശേരി : താമരശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും നടത്തി. പി.കെ.ഫിറോസ് എം.എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രജീഷ് കുമാർ ബി.കെ.പദ്ധതി വിശദീകരണം നടത്തി.വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി.അബ്ദുൽ ഗഫൂർ, നസീറ ഷരീഫ്, കാവ്യ വി.ആർ ,ബിന്ദു ആനന്ദ്, നസീമുദ്ദീൻ എം.സി,.പി.എസ് മുഹമ്മദലി, ടി.കെ.അരവിന്ദൻ മാസ്റ്റർ, ഗിരീഷ് തേവള്ളി, വി.കെ.അഷ്റഫ് ,ഫവാസ് ഷമീം,ജോയി, സോനിത, രാജേന്ദ്രൻ, ഷൈജ എന്നിവർ സംസാരിച്ചു.ചടങ്ങിൽ കർഷകരായ മൊയ്തീൻ പി.പി.(മുതിർന്ന കർഷകൻ) ,മൊയ്തീൻ ആനപ്പാറപ്പൊയിൽ ( നെൽകർഷകൻ) രവീന്ദ്രൻ എം ( സമ്മിശ്ര കർഷകൻ), സുധീഷ് പി എം (ജൈവ കർഷകൻ), വസന്ത എം.കെ (വനിതാ കർഷക) ,ജാനു സത്യൻ (എസ്.സി.കർഷക ) ഫരീദ.പി.( യുവ കർഷക), ബാദുഷ .കെ .പി .(നൂതന കർഷകൻ), കുട്ടി ഹസ്സൻ കെ.പി.( ക്ഷീര കർഷകൻ), കൃ ഷ്ണൻകുട്ടി ടി.പി (കർഷക തൊഴിലാളി), ഷിഫാന സിയ.പി.പി.(വിദ്യാ ർത്ഥി കർഷക) ആദരിച്ചു.തിരുവാതിര, ഗാനാലാപനം, സംഘഗാനം തുടങ്ങിയ കലാ പരിപാടികൾ സംഘടിപ്പിച്ചു.






