ഓണക്കാലത്തെ യാത്രകളും ആഘോഷങ്ങളും സുരക്ഷിതവും സമാധാനപൂർണവുമാക്കാൻ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങളുമായി കേരള പോലീസ്. വീടുകളുടെ സുരക്ഷ, യാത്രാ ജാഗ്രത, ആഘോഷങ്ങളിലെ മുൻകരുതലുകൾ എന്നിവ മുൻനിർത്തി പോലീസ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയാണ്
വീടുകളുടെ സുരക്ഷ ഉറപ്പാക്കാം അവധിക്കാലത്ത് വീട് പൂട്ടി ദൂരയാത്ര പോകുന്നവർ വിവരം പ്രാദേശിക പോലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കുക.യാത്ര പോകുമ്പോൾ വീടുകളിൽ സ്വർണമോ പണമോ സൂക്ഷിക്കരുത്.സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക ഇവ ഓഫാക്കരുത്.വീടുപരിപാലനത്തിനായി ജോലിക്കാരെ ഏൽപ്പിക്കുന്നുണ്ടെങ്കിൽ അവരുടെ പൂർണമായ വിലാസവും വിവരങ്ങളും കൈവശം വെക്കുക.
റോഡ് സുരക്ഷയും യാത്രകളുംഅമിതവേഗവും മദ്യപിച്ചുള്ള വാഹനമോടിക്കലും പൂർണമായും ഒഴിവാക്കുക. സീറ്റ് ബെൽറ്റും ഹെൽമറ്റും നിർബന്ധമായും ധരിക്കുക.രാത്രി വൈകിയും പുലർച്ചെയുമുള്ള യാത്രകളിൽ ഉറക്കക്ഷീണം അനുഭവപ്പെട്ടാൽ വാഹനം നിർത്തി വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരുക.വിനോദയാത്രകൾ മുൻകൂട്ടി കൃത്യമായി പ്ലാൻ ചെയ്യുക. ജലാശയങ്ങളിൽ അപരിചിതമായ സ്ഥലങ്ങളിലും അപകടമേഖലകളിലും ഇറങ്ങരുത്.കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും അപകടസാധ്യതകളെക്കുറിച്ച് ബോധവൽക്കരണം നൽകുക.
ആഘോഷങ്ങളിലെ പൊതുജാഗ്രത ജനത്തിരക്കുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കുട്ടികളും മുതിർന്നവരും കൂട്ടംതെറ്റിപ്പോകാതെ ശ്രദ്ധിക്കുക.ആഭരണങ്ങളുടെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും ഉപയോഗം പരമാവധി കുറയ്ക്കുക.നഗരങ്ങളിൽ ഷോപ്പിങ്ങിനായി പോകുമ്പോൾ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക. സ്വകാര്യ വാഹനങ്ങൾ ഗതാഗതതടസ്സമില്ലാത്ത രീതിയിൽ സുരക്ഷിതമായി പാർക്ക് ചെയ്യുക.പടക്കങ്ങളും പൂത്തിരികളും അശ്രദ്ധമായി കൈകാര്യം ചെയ്യരുത്.പൊതുസ്ഥലങ്ങളിലെ മദ്യപാനം ഒഴിവാക്കുക. വ്യാജമദ്യ വില്പനയോ ലഹരിവസ്തുക്കളുടെ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിനെയോ പോലീസിനെയോ അറിയിക്കുക.
ഏത് അടിയന്തിര സാഹചര്യത്തിലും സഹായത്തിനായി 24 മണിക്കൂറും ലഭ്യമായ 112 എന്ന സൗജന്യ നമ്പറിൽ പോലീസിനെ ബന്ധപ്പെടാവുന്നതാണ്. സുരക്ഷിതമായ ഒരു ഓണക്കാലം ആശംസിക്കുന്നതായി കേരള പോലീസ് അറിയിച്ചു.






