spot_img
Saturday, August 29, 2026

നേപ്പാൾ പ്രളയ മരണം 580,​ കാണാമറയത്ത് 320 ഇന്ത്യക്കാർ.



ന്യൂഡൽഹി : നേപ്പാൾ മിന്നൽ പ്രളയത്തിൽപ്പെട്ടുപോയ 320 ഇന്ത്യക്കാരെ കുറിച്ച് സൂചനയില്ല. മാനസസരോവ‌ർ തീർത്ഥാടനത്തിന് കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിൽ നിന്നു പോയവർ അടക്കം 100 ഇന്ത്യൻ വംശജരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 200 പേരിൽ 96 പേർ നേപ്പാളിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.ചൈനയുടെ ഭാഗത്ത് കുടുങ്ങിയ 400ൽപ്പരം ഇന്ത്യക്കാർ സുരക്ഷിതരാണ്. അവരെ തിരികെയെത്തിക്കാൻ ബീജിംഗിലെ ഇന്ത്യൻ എംബസി ശ്രമിക്കുകയാണ്.ദുരന്തത്തിൽ 547 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. മരണ സംഖ്യ ഉയർന്നേക്കാം. 1500 പേരെ കണ്ടെത്താനുണ്ട്.കാണാതായ ഇന്ത്യക്കാരിൽ ത്രിശൂലി വൈദ്യുതി പദ്ധതിയുടെ സൈറ്റിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടുന്നു. തുരങ്കത്തിൽ കുടുങ്ങിയെന്നാണ് സംശയം. 63 ഇന്ത്യൻ ജോലിക്കാരെ രക്ഷിച്ചിരുന്നു. 350ൽപ്പരം പേരെ നേപ്പാൾ കരസേന പുറത്തെത്തിച്ചെങ്കിലും നൂറോളം പേർ കുടുങ്ങികിടക്കുകയാണ്.അതേസമയം, തമിഴ് നാട്ടിൽ നിന്നുള്ള 21 മാനസസരോവ‌ർ തീർത്ഥാടകരെ ഇന്നലെ രാജ്യത്ത് തിരികെയെത്തിച്ചു.നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലെയും ബീഹാറിലെയും മേഖലകളിൽ ജാഗ്രത തുടരുന്നു.രക്ഷിച്ച ഇന്ത്യക്കാരുടെ അടക്കം വിവരങ്ങൾ നേപ്പാൾ ദുരന്ത നിവാരണ അതോറിട്ടിയുടെ //ndrrma.gov.np/np/rescue സൈറ്റിൽ ലഭ്യമാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles