കോഴിക്കോട്: കൂളിമാട് പാലത്തിന്റെ ബീം ചരിഞ്ഞ സംഭവത്തിൽ വിജിലൻസ് സംഘം സമർപ്പിച്ച റിപ്പോർട്ടിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൂടുതൽ വ്യക്തത തേടി. പാലം ചരിയാനുള്ള കൃത്യമായ കാരണം റിപ്പോർട്ടിൽ പരാമർശിക്കാത്തതിനാലാണ് മന്ത്രി കൂടുതൽ വ്യക്തത തേടിയത്.
അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിന്റെ തകരാറോ മാനുഷിക പിഴവുമൂലമോ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അപകടത്തിന് കാരണം എന്താണെന്ന് കൃത്യമായി കണ്ടെത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സംഭവത്തിൽ എഞ്ചിനീയർമാർക്ക് വീഴ്ചയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ബീമുകൾ സ്ഥാപിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും വിജലൻസ് കണ്ടെത്തി. കരാർ കമ്പനി ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കും വീഴ്ച പറ്റിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.






