spot_img
Monday, August 31, 2026

ചരിത്രവും പൈതൃകവും കൺമുന്നിൽ; വിദ്യാർത്ഥികളുടെ ‘സീൻ’ എക്സ്പോ ശ്രദ്ധേയമായി



ഓമശ്ശേരി: ഉൽപ്പംകണ്ടി ഇർഷാദുസ്സിബ്‌യാൻ സെക്കൻഡറി മദ്രസയിൽ മീലാദ് പരിപാടികളോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സീൻ’ എക്സ്പോ വേറിട്ട കാഴ്ചാനുഭവമായി.അറബി അക്ഷരമാലയിലെ ‘സീൻ’ എന്ന അക്ഷരത്തെ പ്രമേയമാക്കി മദ്രസയിലെ പെൺകുട്ടികൾ തയ്യാറാക്കിയ ചരിത്ര-പൈതൃക മാതൃകകളും വിവിധ പ്രദർശനങ്ങളുമാണ് എക്സ്പോയിൽ ഒരുക്കിയത്. നിരവധിയാളുകൾ എക്സ്പോ സന്ദർശിച്ചു.ഇസ്‌ലാമിക ചരിത്രവും പൈതൃകവും ലോകചരിത്രത്തിലെ വിവിധ ഘട്ടങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന രീതിയിലായിരുന്നു പ്രദർശനം.മക്കയും മദീനയും പഴയ മദീന പള്ളിയും പതിനാറാം നൂറ്റാണ്ടിലെ വീടുകളുടെ മാതൃകകളും പഴയ ഫലസ്തീനും യുദ്ധവും നാശവും നേരിടുന്ന ഇന്നത്തെ ഫലസ്തീന്റെ ദൃശ്യാവിഷ്കാരവും വിദ്യാർത്ഥികൾ ഒരുക്കിയിരുന്നു.പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട ഹിറാ ഗുഹയുടെ മാതൃക,ഇസ്റാഅ്-മിഅ്റാജ് യാത്രയുടെ ദൃശ്യാവിഷ്കാരം,വിവിധ പുരാതന വസ്തുക്കൾ,പഴയകാല ജീവിതരീതികളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ തുടങ്ങിയവയും എക്സ്പോയിൽ ഇടംപിടിച്ചു.മനുഷ്യൻ സമ്പന്നനായാലും ദരിദ്രനായാലും പദവിയുള്ളവനായാലും സാധാരണക്കാരനായാലും മരണത്തോടെ എല്ലാവരും ഒരേ മണ്ണിലേക്ക് മടങ്ങുന്നുവെന്ന സന്ദേശവും പ്രദർശനത്തിലൂടെ വിദ്യാർത്ഥിനികൾ പകർന്നു നൽകി.അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും പ്രോത്സാഹനവും പരിപാടിയുടെ വിജയത്തിന് കരുത്തേകി. വിദ്യാർത്ഥികളുടെ കൈകളിലൂടെ ചരിത്രത്തെ പുനരാവിഷ്കരിക്കുകയും പൈതൃകത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യ ശ്രദ്ദേയമായ ‘സീൻ’ എക്സ്പോ മദ്രസാതലത്തിൽ വേറിട്ട മാതൃകയായി മാറി.എക്സ്പോ ഓമശ്ശേരിഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പ്രധാനാധ്യാപകൻ അബു മൗലവി അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.മലയമ്മ റെയ്ഞ്ച് എസ്.കെ.ജെ.എം.പ്രസിഡന്റ്റ് അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പിലാശ്ശേരി,ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് മുസ്‌ലിയാർ മലയമ്മ, മദ്രസ പ്രസിഡന്റ് യു.എച്ച്. ഇബ്രാഹീം കുട്ടി ഹാജി.ജനറൽ സെക്രട്ടറി യു.കെ.എ.അസീസ് മുസ്‌ലിയാർ,കെ.ടി. മുഹമ്മദ്,തടായിൽ അബൂഹാജി,വി.സി. അബൂബക്കർ ഹാജി,കെ.ടി.എ. ഖാദർ,സി.വി. ബഷീർ,എ.ടി. ശംസുദ്ദീൻ,റഹീസ് അശ്അരി മലയമ്മ,അൻവർ സഫാദ് വാഫി,മുഹമ്മദലി മുസ്‌ലിയാർ നടമ്മൽ പൊയിൽ,കെ.ടി. ഇബ്രാഹീം ഹാജി,യു.കെ. അബു ഹാജി,യു.കെ.മൊയ്തീൻ ഹാജി,കെ.ടി. കബീർ,സി.മുസ്തഫ ദാരിമി,പി. സുൽഫിക്കർ മാസ്റ്റർ,കെ.ടി.ഹാരിസ്,യു.കെ. ഷാഹിദ്,ഡോ.യു.അബ്ദുൽ ഹസീബ്,ടി.പി.മുനീർ തുടങ്ങിയവർ സംസാരിച്ചു.ഫോട്ടോ: ഉൽപ്പംകണ്ടി ഇർഷാദുസ്സിബ്‌യാൻ സെക്കൻഡറി മദ്രസയിൽ സംഘടിപ്പിച്ച ‘സീൻ’ എക്സ്പോ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles