spot_img
Wednesday, September 16, 2026

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം



തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. സെപ്റ്റംബര്‍ 17, 30 തീയതികളിലാണ് ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയത്. മലബാര്‍ എക്‌സ്പ്രസ്, രാജധാനി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വൈകുമെന്നും റെയില്‍വേ അറിയിച്ചു. പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണങ്ങള്‍.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍:-

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്(12082) സെപ്റ്റംബര്‍ 17-ന് എലത്തൂരിനും കണ്ണൂരിനും ഇടയില്‍ റദ്ദാക്കി. 17-ന് ട്രെയിന്‍ എലത്തൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. സെപ്റ്റംബര്‍ 30-ന് ജനശതാബ്ദി എക്‌സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ റദ്ദാക്കി. ട്രെയിന്‍ കോഴിക്കോട് സര്‍വീസ് അവസാനിപ്പിക്കും.

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ്(16307) സെപ്റ്റംബര്‍ 17-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയില്‍ റദ്ദാക്കി. 17-ന് ട്രെയിന്‍ കൊയിലാണ്ടി വരെയാകും സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ 30-ന് എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ്(16307) എലത്തൂരിനും കണ്ണൂരിനും ഇടയില്‍ റദ്ദാക്കി. ട്രെയിന്‍ എലത്തൂരില്‍ യാത്ര അവസാനിപ്പിക്കും.

കോയമ്പത്തൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ്(16608) സെപ്റ്റംബര്‍ 30-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയില്‍ റദ്ദാക്കി. 30-ന് ട്രെയിന്‍ കൊയിലാണ്ടിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

വൈകി ഓടുന്ന ട്രെയിനുകള്‍

മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ്(16630) സെപ്റ്റംബര്‍ 17-ന് ഒരുമണിക്കൂറോളം വൈകും.

തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12431) സെപ്റ്റംബര്‍ 17-ന് 40 മിനിറ്റോളം വൈകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles