spot_img
Tuesday, September 22, 2026

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം വനിതാ ക്രിക്കറ്റിലൂടെ



നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതാ ക്രിക്കറ്റ് ടീമിലൂടെയാണ് ആദ്യ സ്വര്‍ണം ലഭിക്കുന്നത്. ഫൈനലില്‍ ശ്രീലങ്കയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ സ്വന്തമാക്കിയ സ്വര്‍ണം ഹര്‍മന്‍പ്രീതും സംഘവും ഇപ്രാവശ്യവും നിലനിര്‍ത്തുകയായിരുന്നു. ഏഷ്യാ കപ്പില്‍ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ശ്രീലങ്കന്‍ വനിതകളെ ഏഷ്യന്‍ ഗെയിംസ് ഫൈനലിലും ഇന്ത്യ പരാജയപ്പെടുത്തുകയായിരുന്നു.കൂടുതൽ കണ്ടെത്തുകട്രാവൽ ഗൈഡുകൾ വായിക്കൂവിദ്യാഭ്യാസ വാർത്തകൾചരിത്ര പഠനം ആരംഭിക്കുകബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ വനിതകളുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ റെക്കോര്‍ഡ് ടോട്ടലാണ് പടുത്തുയര്‍ത്തിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ്. ശ്രീലങ്കയുടെ പോരാട്ടം 15 ഓവറില്‍ വെറും 69 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു.സ്മൃതി മന്ദാനയുടെ (79) അര്‍ധ സെഞ്ചുറിയുടെയും റിച്ചാ ഘോഷിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും കരുത്തിലാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ 20 ഓവറില്‍ 216/3 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണര്‍ സ്മൃതി മന്ദാന തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.സുഗന്ധിക കുമാരി എറിഞ്ഞ ആദ്യ ഓവറില്‍ സ്മൃതി മന്ദാന രണ്ട് ബൗണ്ടറികള്‍ നേടി. മന്ദാനയും ഷെഫാലി വര്‍മ്മയും (48) ചേര്‍ന്ന് 99 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഈ ഇന്നിങ്സിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 11,000 റണ്‍സ് തികയ്ക്കുന്ന ആദ്യ വനിതാ താരമെന്ന ചരിത്ര നേട്ടവും സ്മൃതി മന്ഥാന സ്വന്തമാക്കി.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 17 പന്തില്‍ 19 റണ്‍സെടുത്ത് 15-ാം ഓവറില്‍ മടങ്ങി. 17-ാം ഓവറില്‍ 45 പന്തില്‍ 79 റണ്‍സ് (5 ഫോറും 7 സിക്സും) നേടിയ മന്ദാന സുഗന്ധിക കുമാരിയുടെ പന്തില്‍ കവിഷ ദില്‍ഹാരിക്ക് ക്യാച്ച് നല്‍കി പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ റിച്ച ഘോഷ് തകര്‍പ്പന്‍ ബാറ്റിംഗാണ് പുറത്തെടുത്തത്. 22 പന്തുകളില്‍ നിന്ന് പുറത്താകാതെ 49 റണ്‍സെടുത്ത റിച്ച ഇന്ത്യയുടെ സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചു. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണ് (216/3) ഇന്ത്യ സ്വന്തമാക്കിയത്.ഏഷ്യന്‍ ഗെയിംസില്‍ ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ ഏഴായി. ഒരു സ്വര്‍ണം, നാല് വെള്ളി, രണ്ട് വെങ്കലം മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles