spot_img
Friday, September 25, 2026

മുള്ളൻപന്നി അക്രമണം; യുവാവിന് പരിക്ക്.



കോഴിക്കോട്: ഒളവണ്ണ പഞ്ചായത്തിലെ പാലാഴിയിൽ MLA റോഡിൽ വെച്ചാണ് ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവാക്കൾക്ക് നേരെ മുള്ളൻ പന്നിയുടെ അക്രമണമുണ്ടായത്. ഒളവണ്ണ ഭൂഖണ്ഡപൂരം സ്വദേശി അബ്ദുൾ ഗഫൂർ (21) നാണ് കാലിൽ പരിക്കേറ്റത്.വാഹന അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ നിന്നും ചികിത്സ കഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകവേയാണ് റോഡിനു കുറുകെ ഓടിയെത്തിയ മുള്ളൻ പന്നിയുടെ മുള്ളുകൾ കാലിൽ തുളച്ചു കയറിയത്. 5 മുള്ളുകളാണ് വലതു കാലിൽ തുളച്ച് കയറിയത്. രാവിലെ 4 മണി മണിയോടെയാണ് അപകടം. 3 മുള്ളുകൾ സംഭവസ്ഥലത്ത് വച്ച് തന്നെ ഊരിയെടുത്തെങ്കിലും ശേഷിച്ച രണ്ട് മുള്ളുകൾ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്യാനായത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles