spot_img
Tuesday, September 29, 2026

വീ​ൽ​ചെ​യ​റി​ലും ത​ള​രാ​ത്ത മ​ന​ക്ക​രു​ത്ത്; ​ഹൈ​റോ​ക്സ് മും​ബൈ​യി​ൽ പ​ഹ​ലി​ഷ ക​ള്ളി​യ​ത്തി​ന് മി​ക​ച്ച നേ​ട്ടം



മും​ബൈ: മും​ബൈ​യി​ൽ ന​ട​ന്ന ​ഹൈ​റോ​ക്സ് മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച പ​ഹ​ലി​ഷ ക​ള്ളി​യ​ത്ത് ഫി​റ്റ്ന​സ് രം​ഗ​ത്തെ മി​ക​വ് വീ​ണ്ടും തെ​ളി​യി​ച്ചു. ഒ​രു കി​ലോ​മീ​റ്റ​ർ ഓ​ട്ട​വും ഒ​രു ഫ​ങ്ഷ​ന​ൽ വ​ർ​ക്ക്ഔ​ട്ട് സ്റ്റേ​ഷ​നും എ​ന്ന ക്ര​മ​ത്തി​ൽ എ​ട്ടു ത​വ​ണ ആ​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ഹൈ​റോ​ക്സ് മ​ത്സ​രം. ഇ​തി​നാ​യി പ​ഹ​ലി​ഷ ആ​റു​മാ​സ​ത്തോ​ളം ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. വീ​ൽ​ചെ​യ​റി​ൽ പ​രി​ശീ​ലി​ക്കേ​ണ്ടി​വ​ന്ന​തു​ത​ന്നെ പ​ല​ഘ​ട്ട​ങ്ങ​ളി​ലും വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ശ​രീ​രം അ​നു​വ​ദി​ക്കാ​ത്ത​പ്പോ​ഴും പ​രി​ശീ​ല​നം നി​ർ​ത്തി​വെ​ക്കാ​തെ, സ്വ​ന്തം പ​രി​ധി​ക​ൾ മ​ന​സ്സി​ലാ​ക്കി അ​ത​നു​സ​രി​ച്ച് പ​രി​ശീ​ല​നം ക്ര​മീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

2009ലെ ​വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നെ​ഞ്ചി​ന് താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട​ത് ഈ ​യു​വാ​വി​ന്റെ ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കി. ദീ​ർ​ഘ​കാ​ല ചി​കി​ത്സ​ക്കു​ശേ​ഷം വീ​ൽ​ചെ​യ​റി​നെ ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ക്കേ​ണ്ടി​വ​ന്നു. അ​തോ​ടൊ​പ്പം വ്യാ​യാ​മ​വും ഫി​റ്റ്ന​സ് തെ​റാ​പ്പി​യും ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​യി. അ​പ​ക​ട​ത്തി​ന് മു​മ്പ് ബോ​ക്സി​ങ്ങി​ലും പ​വ​ർ​ലി​ഫ്റ്റി​ങ്ങി​ലും സ​ജീ​വ​മാ​യി​രു​ന്ന പ​ഹ​ലി​ഷ ആ ​താ​ൽ​പ​ര്യം ഉ​പേ​ക്ഷി​ച്ചി​ല്ല. അ​തി​ന്റെ തു​ട​ർ​ച്ച​യാ​യി 2019ൽ ​ദു​ബൈ​യി​ൽ 13,000 അ​ടി ഉ​യ​ര​ത്തി​ൽ​നി​ന്ന് സ്കൈ ​ഡൈ​വി​ങ് ന​ട​ത്തി. സ്കൂ​ബാ ഡൈ​വി​ങ് ഉ​ൾ​പ്പെ​ടെ സാ​ഹ​സി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലും സ്ഥാ​പ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ലും സ​ജീ​വ​മാ​യി.

കൈ​ര​ളി ടി.​എം.​ടി​യി​ലെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളു​ടെ​യും കോ​ച്ചു​മാ​രു​ടെ​യും പി​ന്തു​ണ​യാ​ണ് ആ​റു​മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തെ മ​ത്സ​ര​വേ​ദി​യി​ലെ​ത്തി​ച്ച​ത്. ഈ ​യാ​ത്ര​യി​ൽ ഒ​പ്പം നി​ന്ന കു​ടും​ബ​ത്തി​നും പ​ഹ​ലി​ഷ ന​ന്ദി അ​റി​യി​ച്ചു. വ​രാ​നി​രി​ക്കു​ന്ന ഹൈ​റോ​ക്സ് മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റെ​ടു​ക്കു​ക​യാ​ണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles