തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ വേഗത്തിൽ പ്രതികരിക്കാൻ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ POL-App ഉപയോഗിക്കാമെന്ന് സംസ്ഥാന പോലീസ് മീഡിയ സെന്റർ അറിയിച്ചു. ആപ്പിലെ “Report a Cyber Fraud” എന്ന പ്രത്യേക സേവനത്തിലൂടെ പണം നഷ്ടപ്പെട്ട ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, വ്യാജ ലിങ്കുകൾ, വ്യാജ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ തട്ടിപ്പുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്താം. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്താനുമായി പൊതുജനങ്ങൾ POL-App ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.






