spot_img
Tuesday, September 29, 2026

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: നേട്ടമുണ്ടാക്കാനാകാതെ യുഡിഎഫ്; 19 സീറ്റില്‍ യുഡിഎഫും 18 സീറ്റില്‍ എല്‍ഡിഎഫും



സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകാതെ യുഡിഎഫ്. 19 സീറ്റില്‍ യുഡിഎഫും 18 സീറ്റില്‍ എല്‍ഡിഎഫും വിജയിച്ചു. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി-ട്വന്റി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി38 സീറ്റില്‍ നിലവില്‍ 22 ഇടത്ത് യുഡിഎഫും 15 ഇടത്ത് എല്‍ഡിഎഫുമായിരുന്നു. എന്നാല്‍, 22 ല്‍ നിന്ന് 19 ആയി യുഡിഎഫ് സീറ്റുകളുടെ എണ്ണം കുറഞ്ഞു. മൂന്ന് സീറ്റ് അധികം നേടി എല്‍ഡിഎഫ് നേട്ടമുണ്ടാക്കി.എറണാകുളം പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് ട്വന്റി- ട്വന്റി നിലനിര്‍ത്തി. പത്തനംതിട്ട കുന്നന്താനം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലും, മലപ്പുറം താനാളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും രണ്ടാമതെത്തിയതാണ് ബിജെപിയുടെ ആശ്വാസം. കൊച്ചി കോര്‍പ്പറേഷനിലെ അയ്യപ്പന്‍കാവ് കോഴിക്കോട് കോര്‍പ്പറേഷനിലെ കുറ്റിച്ചിറ വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലാര്‍ ഡിവിഷന്‍ യുഡിഎഫും പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശന ഡിവിഷന്‍ എല്‍ഡിഎഫും നിലനിര്‍ത്തി.എന്നാല്‍, കോട്ടയം തൃക്കോടിത്താനം ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത് യുഡിഎഫിന് ക്ഷീണമായി. നഗരസഭകളില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫിനുമാണ് ജയം. ഏഴ് ബ്ലോക് പഞ്ചായത്തില്‍ അഞ്ചിടത്ത് എല്‍ഡിഎഫിനും രണ്ടിടത്ത് യുഡിഎഫിനും ജയം. പതിനൊന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നേട്ടമുണ്ടാക്കിയത് യുഡിഎഫാണ്. എട്ട് വാര്‍ഡുകളില്‍ യുഡിഎഫ് ജയിച്ചു. രണ്ടിടത്താണ് എല്‍ഡിഎഫ് ജയം. പത്തനംതിട്ട ജില്ലയിലെ നാലിടത്തും യുഡിഎഫിന് മിന്നും ജയം. മലപ്പുറത്ത് യുഡിഎഫ് – എല്‍ഡിഎഫ് മുന്നണികള്‍ സമാസമമെത്തി. എറണാകുളത്ത് മുന്നണികള്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles